Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശോഭന വധക്കേസ്:...

ശോഭന വധക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

text_fields
bookmark_border
മാള: തനിയെ താമസിച്ചിരുന്ന മധ്യവയസ്കയെ വീടിന് സമീപത്തെ കെട്ടിടത്തി​െൻറ വരാന്തയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പുതിയേടത്ത് പരേതനായ വേലായുധ​െൻറ ഭാര്യ ശോഭനയെയാണ്(53) വീടിനടുത്തെ കെട്ടിടത്തി​െൻറ വരാന്തയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2014 മാര്‍ച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്കല്‍ പൊലീസും ജില്ല ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം ഏറ്റെടുത്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടന്നത്. കേസില്‍ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവ് കിട്ടിയില്ല. ജില്ല ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ വടമ സ്വദേശിയായ യുവാവിനെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. കെട്ടിടത്തി​െൻറ വരാന്തയില്‍ പീഡനം നടത്തി കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയിലും മാറിടത്തിലും അടക്കം ആഴത്തിലുള്ള ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. വീടിനും മൃതദേഹം കിടന്ന സ്ഥലത്തിനും ഇടയില്‍ നിന്ന് ശോഭനയുടെ മൊബൈല്‍ ഫോണ്‍, ടോര്‍ച്ച്, ചെരുപ്പ്, ലൈറ്റര്‍ എന്നിവ ലഭിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story