Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇടതുമുന്നണി യോഗത്തിൽ...

ഇടതുമുന്നണി യോഗത്തിൽ കടുത്ത വിമർശം

text_fields
bookmark_border
തൃശൂർ: കോർപറേഷൻ ബജറ്റ് 28ന് മുമ്പ് അവതരിപ്പിക്കാൻ ഇടതുമുന്നണി യോഗത്തിൽ നിർദേശം. ബജറ്റി​െൻറ പ്രാഥമിക നടപടികളിലേക്ക് പോലും കടക്കാതിരുന്നതിൽ യോഗത്തിൽ സി.പി.എം നേതൃത്വം കടുത്ത വിമർശനമുയർത്തി. സംഭവം സി.പി.എം കൗൺസിലർമാർ നേതൃത്വത്തെ അറിയിച്ചതോടെയാണ് അടിയന്തരമായി തിങ്കളാഴ്ച ഇടതുമുന്നണി യോഗം ചേർന്നത്. യോഗത്തിലേക്ക് ഡെപ്യൂട്ടി മേയർ ബീന മുരളിയെ വിളിച്ചു വരുത്തി വിശദാംശങ്ങൾ തേടുകയും ചെയ്തു. ബജറ്റെന്ന പേരിൽ കുറിപ്പ് വായിച്ച ഡെപ്യൂട്ടി മേയറെ യോഗത്തിൽ വിമർശിച്ചു. ബജറ്റ് തയ്യാറാക്കുന്നതിന് മേയറുടെ നേതൃത്വത്തിലുള്ള സംഘത്തെ യോഗം തീരുമാനിച്ചു. സി.പി.ഐ പ്രതിനിധി ഡെപ്യൂട്ടി മേയറായുള്ള ആദ്യ ബജറ്റാണ് ഇത്തവണത്തേത്. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പും കോർപറേഷൻ ഭരണം തീരാൻപോകുന്നതും മുന്നിൽ കണ്ടുവേണം ബജറ്റ് അവതരിപ്പിക്കാനെന്ന് യോഗം നിർദേശിച്ചു. മേയർ അജിത ജയരാജൻ, സി.പി.എം ജില്ല കമ്മിറ്റിയംഗവും മുൻ ഡെപ്യൂട്ടി മേയറുമായ വർഗീസ് കണ്ടംകുളത്തി, അജിത വിജയൻ, ഷീബ ബാബു എന്നിവരെയാണ് ബജറ്റ് ചർച്ചകൾക്കായി നിയോഗിച്ചത്. 26നാണ് ജില്ല പഞ്ചായത്തിലെ ബജറ്റ് അവതരണം.
Show Full Article
TAGS:LOCAL NEWS 
Next Story