Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ ഇന്‍ഷുറന്‍സ്...

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കൽ: ഉദ്യോഗസ്​ഥരെ കാത്ത്​ വയോധികർ കു​ഴഞ്ഞുവീണു

text_fields
bookmark_border
പുന്നയൂര്‍ക്കുളം: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കൽ നടപടിക്ക് ജീവനക്കാരെത്താൻ വൈകിയത് സംഘർഷത്തിന് ഇടയാക്കി. കാത്തു നിൽപിനിെട രണ്ട് വയോധികർ കുഞ്ഞുവീണു. പുന്നയൂര്‍ക്കുളം ഗവ. എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച നാല്, അഞ്ച്്, ആറ്, 12, 13 വാര്‍ഡുകളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കൽ ക്യാമ്പിലാണ് ഇൻഷുറൻസ് കമ്പനി ജീവനക്കാരെത്താൻ വൈകിയത്. രാവിലെ പത്തിന് ആരംഭിക്കുന്ന ക്യാമ്പിൽ ഇൻഷുറൻസ് ജീവനക്കാെരത്തിയത് ഉച്ചക്ക് ഒരുമണിയോടെയാണ്. ജീവനക്കാർ എത്താത്ത കാര്യം നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിളിച്ചറിയിച്ചിട്ടും പ്രതികരണം ലഭിച്ചില്ല. ഇതിനിടെയാണ് കാത്തുനിന്ന വയോധികരായ രണ്ട് പേർ കുഴഞ്ഞുവീണത്. ഇവരെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതോടെ നാട്ടുകാർ ബഹളം തുടങ്ങി. അധികൃതർ എത്താത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങളായ ഷാജി തൃപ്പറ്റ്, ഇന്ദിരാ പ്രഭുലന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസിലേക്ക് പ്രകടനമായി പുറപ്പെട്ടു. പുന്നൂക്കാവ് സ​െൻററിലെത്തിയപ്പോൾ വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് എത്തി നാട്ടുകാരെ ശാന്തരാക്കി പിന്തിരിപ്പിച്ചു. ജില്ല മിഷെന വിളിച്ച് ധനീപ് പരാതി അറിയിച്ചതോടെ ഉച്ചക്ക് ഒന്നോടെ ജീവനക്കാരെത്തി. തിങ്കളാഴ്ച കാര്‍ഡ് പുതുക്കല്‍ നടത്തുന്ന വിവരം തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. എന്നാല്‍ ഇത് ശരിയല്ലെന്ന് പ്രസിഡൻറ് വ്യക്തമാക്കി. പഞ്ചായത്ത് യോഗത്തിലാണ് കാര്‍ഡ് പുതുക്കാൻ സമയവും സ്ഥലവും തീരുമാനിച്ചതെന്നും ഇൻഷുറൻസ് കമ്പനി ജീവനക്കാരുടെ അനാസ്ഥക്കെതിരെ പരാതി നൽകുമെന്നും പ്രസിഡൻറ് ധനീപ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story