Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.എൻ.ബി തട്ടിപ്പ്​​:...

പി.എൻ.ബി തട്ടിപ്പ്​​: നീരവ്​ മോദി കേസി​നെ പരോക്ഷമായി വെല്ലുവിളിക്കുന്നുവെന്ന്​ ഇ.ഡി

text_fields
bookmark_border
പി.എൻ.ബി തട്ടിപ്പ്: നീരവ് മോദി കേസിനെ പരോക്ഷമായി വെല്ലുവിളിക്കുന്നുവെന്ന് ഇ.ഡി ന്യൂഡൽഹി: 11,000 കോടിയുടെ പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) പണം തട്ടിപ്പിൽ പ്രതിയായ നീരവ് മോദി കേസിനെ പരോക്ഷമായി വെല്ലുവിളിക്കുകയാണെന്ന് എൻഫോഴ്സ്മ​െൻറ് ഡയറക്ടേററ്റ് (ഇ.ഡി) ഡൽഹി ഹൈകോടതിയിൽ പറഞ്ഞു. ത​െൻറ കമ്പനിയായ 'ഫയർ സ്റ്റാർ ഡയമണ്ട്സ്' വഴിയാണ് മോദിയുടെ നീക്കങ്ങളെന്ന് ജസ്റ്റിസുമാരായ എസ്. മുരളീധർ, െഎ.എസ്. മേഹ്ത എന്നിവരുെട ബെഞ്ചിനെ ഇ.ഡി ബോധിപ്പിച്ചു. നിയമത്തെ ദുരുപയോഗം ചെയ്യാനാണ് മോദിയുടെ ശ്രമമെന്ന് എൻഫോഴ്സ്മ​െൻറിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ സന്ദീപ് സേത്തി പറഞ്ഞു. മോദി മുങ്ങിയ ശേഷം ത​െൻറ കമ്പനി വഴിയാണ് കോടതിയെ സമീപിക്കുന്നത്. കേസിലെ എൻഫോഴ്സ്മ​െൻറ് നടപടിക്ക് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഫയർസ്റ്റാർ ഡയമണ്ട്സ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാറി​െൻറ സ്റ്റാൻഡിങ് കോൺസൽ അമിത് മഹാജൻ വഴി എൻഫോഴ്സ്മ​െൻറ് ഇതിനെ എതിർക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story