Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷൻ ബജറ്റ്...

കോർപറേഷൻ ബജറ്റ് എങ്ങുമെത്തിയില്ല; അതൃപ്തിയിൽ സി.പി.എം

text_fields
bookmark_border
തൃശൂർ: സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ കോർപറേഷൻ 2018-19 ബജറ്റിൽ ഇതുവരെയും തീരുമാനമായില്ല. സി.പി.ഐ പ്രതിനിധി ഡെപ്യൂട്ടി മേയറായുള്ള ആദ്യ ബജറ്റാണ് ഇത്തവണത്തേത്. 22, 23 തീയതികളിലായി അവതരിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും വൈകാനാണ് സാധ്യത. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച ഇടതുമുന്നണി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ ബജറ്റ് പ്രഖ്യാപനത്തി​െൻറ കാര്യം തീരുമാനമാകും. പദ്ധതികളെ സംബന്ധിച്ച് പോലും തീരുമാനമായിട്ടില്ലെന്നാണ് സൂചന. സാധാരണയായി ബജറ്റ് അവതരിപ്പിക്കുന്നതി​െൻറ ഭാഗമായി കൗൺസിലർമാരിൽ നിന്നുള്ള നിർദേശങ്ങൾ തേടുകയും ഇതിൽ ധനകാര്യ കമ്മിറ്റി പരിശോധിക്കുകയും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ ഡെപ്യൂട്ടി മേയർ, മേയർ അടക്കമുള്ള പ്രധാനപ്പെട്ടവരുമായി കൂടിയാലോചിച്ചാണ് പദ്ധതി തയ്യാറാക്കേണ്ടത്. ബജറ്റ് വിവരങ്ങൾ ചോരാതിരിക്കാൻ ഡെപ്യൂട്ടി മേയറുടെ സ്വകാര്യതയിലാണ് ബജറ്റ് തയ്യാറാക്കുക. എന്നാൽ ഇതൊന്നും നടത്തിയിട്ടില്ലത്രെ. ഇനിയുള്ള വർഷങ്ങൾ ഭരണത്തെ സംബന്ധിച്ചുള്ള വിലയിരുത്തലുകളിലേക്ക് കടക്കുന്നതിനാൽ കരുതലോടെ വേണം ബജറ്റും പദ്ധതി പ്രവർത്തനങ്ങൾ നടത്തേണ്ടതുമെന്നാണ് സി.പി.എം നിർദേശിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story