Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവാസികൾക്ക് പ്രത്യേക ...

പ്രവാസികൾക്ക് പ്രത്യേക പാക്കേജ് തയാറാക്കണം ^ കെ.ഇ. ഇസ്മയില്‍

text_fields
bookmark_border
പ്രവാസികൾക്ക് പ്രത്യേക പാക്കേജ് തയാറാക്കണം - കെ.ഇ. ഇസ്മയില്‍ ചാവക്കാട്‌ : ജീവിതം മുഴുവന്‍ മരുഭൂമിയിൽ നഷ്ടപ്പെടുത്തി തിരിച്ചുവരുന്ന പ്രവാസികൾക്കായി പ്രത്യേക പാക്കേജ്‌ തയാറാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള പ്രവാസി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.ഇ. ഇസ്മയില്‍. കേരള പ്രവാസി ഫെഡറേഷന്‍ ഗുരുവായൂർ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളെ സര്‍ക്കാര്‍ തികഞ്ഞ പരിഗണനയോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗഫൂർ മരക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്‌ മുഖ്യപ്രഭാഷണം നടത്തി. ജില്ല എക്സിക്യുട്ടീവ്‌ അംഗം കെ.കെ. സുധീരന്‍, മണ്ഡലം സെക്രട്ടറി പി. മുഹമ്മദ്‌ ബഷീര്‍, എ.എം. സതീന്ദ്രന്‍ തുടങ്ങിവര്‍ സംസാരിച്ചു. 25 അംഗ കമ്മിറ്റിയുടെ ഭാരവാഹികളായി എ.വി. അഷ്‌റഫ്‌ (പ്രസി.), കോയ അലി, ടി.എ. സാലിഹ്‌ (വൈസ് പ്രസി.), സലിം ചെറായി (സെക്ര,), അഭിലാഷ്‌ വി. ചന്ദ്രന്‍, ഇ.കെ. കബീര്‍ (ജോ.സെക്ര), ഗഫൂർ മരക്കാത്ത്‌ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story