Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലംകടവ് നടപ്പാലം...

പാലംകടവ് നടപ്പാലം അറ്റകുറ്റപ്പണിക്ക് അനുമതി

text_fields
bookmark_border
ചാവക്കാട്: പാലംകടവ് നടപ്പാലത്തി​െൻറ ദ്രവിച്ച തകരപ്പാളികൾ മാറ്റി സഞ്ചാരയോഗ്യമാക്കാൻ കലക്ടര്‍ ഡോ. എ. കൗശിഗന്‍ അനുമതി നല്‍കി. ദിനംപ്രതി വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു പേര്‍ കടന്നുപോകുന്ന പാലത്തി​െൻറ ഇരുമ്പ് ഷീറ്റുകള്‍ ദ്രവിച്ച് ഓട്ടകളായിട്ടുണ്ട്. പാലത്തിലൂടെ നടക്കാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമർ മുക്കണ്ടത്തും പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.എ. അബൂബക്കര്‍ ഹാജിയും കലക്ടർക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത്. തദ്ദേശസ്വയംഭരണ വകുപ്പി​െൻറ കീഴിലല്ലാത്തതിനാൽ ത്രിതല പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കാനോ അറ്റകുറ്റപണി നടത്താനോ സാധ്യമല്ല. അതിനാല്‍ പാലത്തി​െൻറ അറ്റകുറ്റപ്പണികൾക്ക് വേണ്ടി വരുന്ന ചെലവ് നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും വഹിക്കാന്‍ തയാറാണെന്നും ജനപങ്കാളിത്തത്തോടു കൂടിയാണ് അറ്റകുറ്റപ്പണി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എം.എ. അബൂബക്കര്‍ ഹാജി നിവേദനത്തില്‍ പറഞ്ഞിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story