Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅകക്കണ്ണുണ്ട്​;...

അകക്കണ്ണുണ്ട്​; ഇത്തിരി സിനിമ മോഹവും

text_fields
bookmark_border
പെരുമ്പിലാവ്: ചരിത്ര സിനിമയുടെ ഭാഗമാകാൻ അവസരം തേടി അകക്കണ്ണി​െൻറ വെളിച്ചത്തിൽ അമ്പതോളം കലാകാരൻമാർ. കരിക്കാട് സ്വദേശിയും സംവിധായകനുമായ ഗഫൂർ അഭിനയ ഒരുക്കുന്ന മുഴുനീള ചിത്രത്തിൽ അഭിനയിക്കാനായാണ് കലാകാരൻമാർ ഒഴുകിയെത്തിയത്. കാഴ്ചയില്ലാത്ത കലാകാരന്മാരെ കാഴ്ചയുള്ള വരെ പോലെ അഭിനയിപ്പിക്കുന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള മോഹമാണ് ഇവരെ ഇവിടെ എത്തിച്ചത്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഫോട്ടോ ഷൂട്ട് ആൻഡ് ഒാഡിഷൻ ടെസ്റ്റും കടവല്ലൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തി. ഇരുപതോളം കലാകാരൻമാരെ ആദ്യ ടെസ്റ്റിൽ തിരഞ്ഞെടുത്തു. ഗഫൂറി​െൻറ ആദ്യ സംരംഭമായ 'അകക്കണ്ണ്'എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ച കാഴ്ചയില്ലാത്ത ഷാജി-ലൈല ദമ്പതികളും അവസരം തേടി വന്നു. അധ്യാപകരായ ഷിജു പാലക്കാട്, ശ്രീജിത്ത് പൊന്നാനി, പാലക്കാട് വിക്ടോറിയ കോളജ് ബി.എ ഇക്കണോമിക്സ് വിദ്യാർഥി സച്ചിൻ ദേവ്, മർമ ചികിത്സകൻ നാരായണൻ, അമല എസ്.ബി.െഎ ഉദ്യോഗസ്ഥൻ പി.കെ. സതീഷ്, ചാലക്കുടി യുൈനറ്റഡ് ഇൻഷൂറൻസ് കമ്പനി ജീവനക്കാരൻ ലിമേഷ്, അവിവാഹിതയും അമ്പത്തഞ്ചുകാരിയുമായ സീത, വയനാട്ടിൽ തേയില കച്ചവടം ചെയ്യുന്ന ഗിരീഷ് എന്നിവരും എത്തി. സംവിധായകൻ കബീർ മുഹമ്മദ്, സഹസംവിധായകരായ കപിൽ ദാസ്, കരീം അമൻ, സാന്ത്വനം സെക്രട്ടറി എം.എ. കമറുദീൻ എന്നിവർ സംസാരിച്ചു. വിളംബര ഘോഷയാത്രക്ക് സ്വീകരണം പെരുമ്പിലാവ്: മോർ ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന വിളംബര വാഹന ഘോഷയാത്രക്ക് ചാലിശ്ശേരി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ സ്വീകരണം നൽകി. വികാരി ഫാ. യെൽദോ എം. ജോയ്, ട്രസ്റ്റി ജിജോ േജക്കബ്, സെക്രട്ടറി ഡോ. പ്രദീപ് േജക്കബ് എന്നിവർ ചേർന്ന് സ്വീകരിച്ചു. നിരവധി വിശ്വാസികൾ പങ്കെടുത്തു. ഫാ. സിജി മാത്യൂ, ഫാ. ജയേഷ് േജക്കബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story