Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിവസുന്ദറിെൻറ ഓർമകളിൽ...

ശിവസുന്ദറിെൻറ ഓർമകളിൽ വിങ്ങലടക്കാതെ പൂരനഗരി

text_fields
bookmark_border
ചിതാഭസ്മത്തിൽ പുഷ്പാർച്ചന നടത്തിയത് ആയിരങ്ങൾ തൃശൂർ: തിരുവമ്പാടി ശിവസുന്ദർ എന്ന കൊമ്പന് തൃശൂരി​െൻറ ഹൃദയത്തിലെ ഇടം വ്യക്തമാക്കുന്നതായിരുന്നു ഞായറാഴ്ച അനുസ്മരണത്തിനെത്തിയ ആയിരങ്ങൾ. കൗസ്തുഭം ഹാളിലായിരുന്ന അനുസ്മരണമൊരുക്കിയിരുന്നത്. തിങ്കളാഴ്ച നിളയിൽ നിമഞ്ജനം ചെയ്യുന്ന ചിതാഭസ്മ കലശം ഇവിടെ പുഷ്പാർച്ചനക്കായും സജ്ജമാക്കിയിരുന്നു. അഞ്ച് മണിക്ക് വെച്ച അനുസ്മരണത്തിന് നാലോടെ തന്നെ ഹാൾ തിങ്ങി നിറഞ്ഞു. തിരുവമ്പാടി ദേവസ്വമാണ് സ്മരണാഞ്ജലി സംഘടിപ്പിച്ചത്. ഓരോരുത്തരും ശിവസുന്ദറി​െൻറ സ്വഭാവവും ആളുകളോടുള്ള അവ ​െൻറ അടുപ്പവും തന്നെയാണ് പങ്കുവെച്ചത്. ചിതാഭസ്മ കലശത്തിൽ എത്തിയവരെല്ലാവരും പുഷ്പാർച്ചന നടത്തി. മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ ബീന മുരളി, കെ.രാജൻ എം.എൽ.എ, ഐ.ജി.എം.ആർ.അജിത്കുമാർ, ആവണപറമ്പ് മേഹേശ്വരൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ഡോ. കെ.സി. പണിക്കർ, ഡോ.ടി.എ.സുന്ദർ മേനോൻ, ശിവസുന്ദറിനെ മുൻ ഉടമ പൂക്കോടൻ ഫ്രാൻസീസി​െൻറ മകൻ ജോബി, എം.എസ്.സമ്പൂർണ, ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രതിനിധി, എ.എ.കുമാരൻ, അന്നമനട പരമേശ്വര മാരാർ, എലിഫ​െൻറ് ഓണേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.ശശികുമാർ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ.എം.മാധവൻകുട്ടി, പ്രസിഡൻറ് പ്രഫ.ചന്ദ്രശേഖരൻ വിവിധ ദേവസ്വം കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ ഏഴിന് ക്ഷേത്രത്തിൽനിന്ന് ചിതാഭസ്മം തിരുനാവായ തീരത്ത് നിമഞ്ജനത്തിനായി കൊണ്ടു പോകും.
Show Full Article
TAGS:LOCAL NEWS 
Next Story