Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാലൂക്ക് അദാലത്ത്

താലൂക്ക് അദാലത്ത്

text_fields
bookmark_border
ഇരിങ്ങാലക്കുട: താലൂക്ക് പരിധിയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പരാതി പരിഹാര അദാലത്ത് നടത്തി. എ.ഡി.എം ഇൻ-ചാർജ് ഡോ. റെജില്‍ മേല്‍നോട്ടം വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ കെ.വി. മുരളീധരന്‍, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, അഡീഷനല്‍ തഹസില്‍ദാര്‍ കെ.വി. ജോസഫ് എന്നിവര്‍ പങ്കെടുത്തു. നേരത്തെ ഉണ്ടായിരുന്ന 39 പരാതികളാണ് എത്തിയത്. പരാതിക്കാരെ നേരില്‍ കണ്ട് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം കേട്ടാണ് പരിഹാരം കണ്ടത്. താലൂക്കുമായി ബന്ധപ്പെട്ട 18 പരാതികൾ അദാലത്തില്‍ എത്തി. പഞ്ചായത്ത്, പൊലീസ്, നഗരസഭ, പൊതുമരാമത്ത് വകുപ്പ്, ആര്‍.ടി.ഒ, ജില്ല ഭരണകൂടം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story