Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവളഞ്ഞൂപ്പാടത്ത്...

വളഞ്ഞൂപ്പാടത്ത് കുന്നിടിച്ച് മണ്ണെടുപ്പ് തുടരുന്നു

text_fields
bookmark_border
ആമ്പല്ലൂര്‍-: ചെങ്ങാലൂര്‍ . രാത്രിയില്‍ നിരവധി ടിപ്പര്‍ ലോറികളിലാണ് മണ്ണ് കടത്തുന്നത്. സ്വകാര്യ ക്രഷര്‍ യൂനിറ്റിനോട് ചേര്‍ന്നാണ് മണ്ണെടുക്കുന്നത്. ജിയോളജി വകുപ്പി​െൻറ അനുമതി ഇല്ലാതെ നടക്കുന്ന മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പുതുക്കാട് പൊലീസ് എത്തി സ്ഥലമുടമക്ക് നോട്ടീസ് നല്‍കി. ഇവിടെ നിന്ന് മണ്ണ് കൊണ്ടുപോകുന്നത് തണ്ണീര്‍തടങ്ങളും വയലുകളും നികത്താനാണെന്ന് ആക്ഷേപമുണ്ട്. സമീപ പ്രദേശമായ മാട്ടുമലയില്‍ കുന്നിടിച്ച് മണ്ണ് കടത്തുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. പടം- ചെങ്ങാലൂര്‍ വളഞ്ഞൂപ്പാടത്തെ മണ്ണെടുപ്പ് മലമ്പാമ്പിനെ പിടികൂടി ആമ്പല്ലൂര്‍-: കല്ലൂര്‍ ഭരതയില്‍ മലമ്പാമ്പിനെ പിടികൂടി. കനാല്‍ റോഡിനോട് ചേര്‍ന്ന് മുറിച്ചിട്ട തെങ്ങി​െൻറ പൊത്തിലാണ് പാമ്പിനെ കണ്ടത്. 25 മുട്ടകളും കണ്ടെടുത്തു. വനം വകുപ്പിലെ സ്‌നേക്ക് കാച്ചര്‍ ഹംസ പാമ്പിനെയും മുട്ടകളും പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാറ്റി. ഏഴ് അടി നീളമുള്ള മലമ്പാമ്പിനെ ഞായറാഴ്ച വനത്തില്‍ വിടുമെന്നും മുട്ടകള്‍ വിരിയാനായി വനത്തില്‍ സംരക്ഷിക്കുമെന്നും വനപാലകര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story