Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമനുഷ്യത്വത്തിൽ എ പ്ലസ് ...

മനുഷ്യത്വത്തിൽ എ പ്ലസ് നേടാൻ വിദ്യാഭ്യാസത്തിന് കഴിയണം ^വി.ടി. മുരളി

text_fields
bookmark_border
മനുഷ്യത്വത്തിൽ എ പ്ലസ് നേടാൻ വിദ്യാഭ്യാസത്തിന് കഴിയണം -വി.ടി. മുരളി വടക്കേക്കാട്: വിദ്യാർഥികളിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്നതാണ് വിദ്യാഭ്യാസ പരിഷ്കരണത്തിൽ വിലയിരുത്തേണ്ടതെന്ന് പിന്നണി ഗായകൻ വി.ടി. മുരളി. കവുക്കോട് എം.എം.എ.എൽ.പി സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിലും രാഷ്ട്രീയത്തിലും പ്രബുദ്ധരായ മലയാളികൾക്കിടയിലാണ് മാതാപിതാക്കളെ നട തള്ളുന്നതും മൃതദേഹങ്ങളിൽ ഉറുമ്പരിക്കുന്നതും. സംസ്കാരത്തി​െൻറ ഭൂമികയിൽ കാലുറപ്പിച്ച് വേണം തലയുയർത്തിപ്പിടിക്കാൻ. മനുഷ്യനായി ജീവിക്കാനുള്ള എ പ്ലസ് നേടാനും വിദ്യാഭ്യാസത്തിന് കഴിയണമെന്ന് മുരളി അഭിപ്രായപ്പെട്ടു. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് പ്രതിനിധി അബ്ദുൽ അസീസ് റിപ്പോർട്ട് വായിച്ചു. മാനേജർ പ്രതിനിധി ഇ.എം. അബ്ദുൽ ലത്തീഫ് സമ്പൂർണ ക്ലാസ് റൂം ഡിജിറ്റലൈസേഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കാർത്യായനി അധ്യാപകരെ ആദരിച്ചു. മികച്ച വിദ്യാർഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. ഉണ്ണികൃഷ്ണൻ സമ്മാനം നൽകി. എ.ഇ.ഒ വേണുഗോപാൽ മാസിക പ്രകാശനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ഫൈസൽ, ബി.പി.ഒ നിമൽ കുമാർ, പി.ടി.എ പ്രസിഡൻറ് പി.എ. ബഷീർ, വൈസ് പ്രസിഡൻറ് നൗഷാദ്, മാതൃസമിതി പ്രസിഡൻറ് പ്രജിത, സ്കൂൾ ലീഡർ ആയിഷ മെഹനാസ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബാബു നാസർ സ്വാഗതവും പ്രധാനാധ്യാപിക ഫേബ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story