Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കുകൾ ഇടിച്ച്​...

ബൈക്കുകൾ ഇടിച്ച്​ 70കാരന്​ പരിക്ക്​

text_fields
bookmark_border
ഒരുമനയൂർ: ബൈക്ക് യാത്രികനെ അജ്ഞാത ബൈക്കുകൾ ഇടിച്ചു വീഴ്ത്തി. 70 കാരന് പരിക്കേറ്റു. ഒരുമനയൂർ കിണറിനടുത്ത് പി.കെ. അലവിക്കാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് നാലോടെ മുത്തമ്മാവ് തട്ടുകടക്കടുത്താണ് സംഭവം. ബൈക്കുകൾ നിർത്താതെ പോയി. സർക്കാർ ആശുപത്രികളിൽ ട്രോമ കെയർ യൂനിറ്റിന് പദ്ധതി -മന്ത്രി കുന്നംകുളം: താലൂക്ക് ആശുപത്രിയെ രോഗി സൗഹൃദ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. താലൂക്ക് ആശുപത്രിയിൽ പേ വാർഡ്, ഒ.പി ബ്ലോക്ക് കെട്ടിടത്തി​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിൽ ട്രോമ കെയർ യൂനിറ്റ് ഉൾെപ്പടെ സംവിധാനം ഒരുക്കാൻ പദ്ധതിയുെണ്ടന്ന് അദ്ദേഹം പറഞ്ഞു. അപകടങ്ങളിൽ ചികിത്സ നൽകുന്നതിനുള്ള മികച്ച രീതി ഉണ്ടാക്കാനാണ് അതിലൂടെ ശ്രമിക്കുന്നത്. കുന്നംകുളത്ത് ഒ.പി ബ്ലോക്കിന് 50 ലക്ഷം അനുവദിച്ചിട്ടുണ്ട്. തറക്കല്ലിടീൽ മാത്രമല്ല, സമയബന്ധിതമായും ഗുണമേന്മയോടും കൂടി നിർമാണം പൂർത്തിയാക്കും. താലൂക്ക് ആശുപത്രിയിൽ മാസ്റ്റർ പ്ലാൻ ഉണ്ടാക്കും. കുന്നംകുളത്തെ കായിക മേഖലയെ പുനരുജീവിപ്പിക്കണം. ഇതി​െൻറ ഭാഗമായി- സീനിയർ ഗ്രൗണ്ടിൽ 24 ന് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ആരംഭത്തിൽ അതിനായി അഞ്ചുകോടി അനുവദിച്ചു. കലശമലയിൽ 13 ഏക്കർ ഭൂമി ഏറ്റെടുക്കും. നഗരത്തിൽ 500 മീറ്റർ ചുറ്റളവിൽ റോഡിന് 19 മീറ്റർ വീതിയാക്കുന്നത് സംബന്ധിച്ച നാറ്റ്പാക് സംഘത്തി​െൻറ പഠനം പൂർത്തിയായി വരുന്നുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിന് രണ്ട് കോടിയും കൂടി അനുവദിക്കുമെന്നും മന്ത്രി മൊയ്തീൻ പറഞ്ഞു. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാബു എം.പാലിശേരി, ടി.കെ. വാസു, വൈസ് ചെയർമാൻ പി.എം. സുരേഷ്, സുമ ഗംഗാധരൻ, കെ.കെ. മുരളി, ഗീത ശശി, ഷാജി ആലിക്കൽ, മിഷ സെബാസ്റ്റ്യൻ, ഡി.എം.ഒ ഡോ. കെ.വി. സുഹിത, ഡോ. ടി.വി. സതീഷ്, കെ.എ. അസീസ്, ബിജു സി.ബേബി, ജയ്സിങ് കൃഷ്ണൻ, കെ.എ. സോമൻ, അജിത്ത് എം. ചീരൻ, എൻ.എം. കൃഷ്ണൻകുട്ടി, കെ.ടി. ഷാജൻ, കെ.എസ്. രാധാകൃഷ്ണൻ, ഇ.പി. കമറുദ്ദീൻ, മുരളി മേൽവീട്ടിൽ, ഇ.കെ. സലിൽ, കെ.ജെ. വെയിൽസ്, സുധീപ് അച്യുതൻ, ഡോ. താജ്പോൾ പനക്കൽ, വിജി എന്നിവർ സംസാരിച്ചു. ഇതാടനുബന്ധിച്ച നഴ്‌സിങ് സ്റ്റേഷൻ, ഫീവർ വാർഡ്, നവീകരിച്ച ലയൺസ് പേ വാർഡ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story