Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആംബുലന്‍സ്, ഫ്രീസര്‍,...

ആംബുലന്‍സ്, ഫ്രീസര്‍, എ.ടി.എം കൗണ്ടർ ഉദ്ഘാടനം

text_fields
bookmark_border
മാള: അഷ്ടമിച്ചിറ സർവിസ് സഹകരണ ബാങ്കി​െൻറ ലാഭവിഹിതത്തില്‍ നിന്നും 21 ലക്ഷം വിനിയോഗിച്ച് വാങ്ങിയ ആംബുലന്‍സ്, ഫ്രീസര്‍, എ.ടി.എം കൗണ്ടർ എന്നിവയുടെ ഉദ്ഘാടനം നടത്തി. ഒാക്സിജന്‍ സിലിണ്ടറടക്കമുള്ള ആംബുലന്‍സ് വി.ആര്‍. സുനില്‍കുമാര്‍ എം.എൽ.എ ഫ്ലാഗ് ഒാഫ് ചെയ്തു. എ.ടി.എം കൗണ്ടര്‍ മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. മുകുന്ദപുരം സഹകരണ അസി.രജിസ്ട്രാര്‍ എം.കെ. അനില്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്കമ്മിറ്റി ചെയര്‍മാന്‍ ടി.പി. രവീന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗം കെ.സി. രഘുനാഥ്, ഡയറക്ടര്‍മാരായ ടി.എം. ബാബു, വി.എം. ചന്ദ്രബോസ്, സെക്രട്ടറി എന്‍.എസ്. സനൂഷ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: അഷ്ടമിച്ചിറ സർവിസ് സഹകരണ ബാങ്ക് ആംബുലന്‍സ് വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. ഫ്ലാഗ് ഒാഫ് ചെയ്യുന്നു വാട്ടര്‍ ടാങ്ക് വിതരണം മാള: പട്ടികജാതി വിഭാഗം ഗുണഭോക്താക്കള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കാട്ടിക്കരക്കുന്ന് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡൻറ് ഗൗരി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പി.എസ്. ശ്രീജിത്ത്, വിനിതാ സദാനന്ദന്‍, രാധാ ഭാസ്കരന്‍, അമ്പിളി തിലകന്‍, ആശ മനോജ്, കെ.സി. രഘുനാഥ്, പി.കെ. രാധാകൃഷ്ണൻ എന്നിവര്‍ സംസാരിച്ചു. 100 ഗുണഭോക്താക്കള്‍ക്കാണ് വാട്ടര്‍ ടാങ്കുകള്‍ നൽകുന്നത്. ഫോട്ടോ: മാള പഞ്ചായത്തിലെ വാട്ടർ ടാങ്ക് വിതരണം പ്രസിഡൻറ് പി.കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story