Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം മുൻ ലോക്കൽ...

സി.പി.എം മുൻ ലോക്കൽ സെക്രട്ടറി പീഡനക്കേസിൽ അറസ്​റ്റിൽ

text_fields
bookmark_border
ചേർത്തല: കൊലപാതകക്കേസി​െൻറ അവധിക്ക് കോടതിയിലെത്തിയ സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തു. ചേർത്തല കരുവ സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയും നഗരസഭ സ്ഥിരംസമിതി മുൻ അംഗവുമായ ആർ. ബൈജുവിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് വാർഡ് പ്രസിഡൻറ് ചേർത്തല സ്വദേശി ദിവാകരനെ വധിച്ച േകസിൽ ആറാം പ്രതിയായ ബൈജു കേസി​െൻറ അവധിക്ക് ആലപ്പുഴ കോടതിയിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാൾക്കെതിരെ എറണാകുളം സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ പീഡനത്തിനും വഞ്ചനക്കുറ്റത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story