Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനപാലകരുടെ ജോലി സമയം...

വനപാലകരുടെ ജോലി സമയം എട്ട് മണിക്കൂറാക്കണം

text_fields
bookmark_border
വടക്കാഞ്ചേരി: വനപാലകരുടെ ജോലി സമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ (കെ.എഫ്. പി.എസ്.എ) വടക്കാഞ്ചേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ദുഷ്കരമായ സാഹചര്യങ്ങളിൽ രാപകൽ ഭേദമില്ലാതെയാണ് വനപാലകർ ജോലി ചെയ്യുന്നത്. എന്നാൽ വനപാലകരുടെ ന്യായമായ ആവശ്യങ്ങൾ പോലും അവഗണിക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാന ട്രഷറർ പി. വിനോദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പി.എസ്. സന്ദീപ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എം.പി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത മേഖല അംഗങ്ങളെ ജില്ല സെക്രട്ടറി എ. ഷൈജു അനുമോദിച്ചു. പി.ആർ. അരുൺ, വി.എം. പ്രവീൺ, വി.എം. മുകേഷ്, കെ. സാജു, എം.ബി. സുമേഷ് എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരി മേഖല കമ്മിറ്റി ഭാരവാഹികളായി വി.എം. മുകേഷ് (പ്രസി.), ഇ.എ. രഘു (വൈസ് പ്രസി.), എം.ബി. സുമേഷ് (സെക്ര.), എം.വി. ധന്യ (ജോ. സെക്ര.), എം. റൈജു ജോസഫ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. പ്രതിഷേധിച്ചു മുള്ളൂർക്കര: തളി മഹല്ല് സെക്രട്ടറിയും സുന്നി മഹല്ല് ഫെഡറേഷൻ മുള്ളൂർക്കര മേഖല സെക്രട്ടറിയുമായ മൊയ്തീൻ കുഞ്ഞി​െൻറ വീടും വാഹനവും തകർത്ത പ്രതികളെ പിടികൂടാത്തതിൽ സുന്നി മഹല്ല് ഫെഡറേഷൻ മുള്ളൂർക്കര മേഖല കമ്മിറ്റി യോഗം പ്രതിേഷധിച്ചു. വി.എം. പൂക്കോയ തങ്ങൾ ചെറുതുരുത്തി അധ്യക്ഷത വഹിച്ചു. സമസ്ത ലീഗൽ സെൽ കൺവീനറും സുന്നി മഹല്ല് ഫെഡറേഷൻ ജില്ല വർക്കിങ് സെക്രട്ടറിയുമായ ബഷീർ കല്ലേപ്പാടം വിഷയാവതരണം നടത്തി. മൊയ്തീൻ കുഞ്ഞ്, കെ.എം. മുഹമ്മദ്, ഉസ്മാൻ മുസ്ലിയാർ, ഷാഹിദ് കോയ തങ്ങൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story