Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊപ്രക്കളത്ത് വയലുകളെ...

കൊപ്രക്കളത്ത് വയലുകളെ വിഴുങ്ങാൻ ഭൂമാഫിയ

text_fields
bookmark_border
ചെന്ത്രാപ്പിന്നി: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ച് എടത്തിരുത്തിയില്‍ ഭൂമാഫിയ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നു. എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്താണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത്. ഈ ഭൂമിയില്‍ ഉണ്ടായിരുന്ന നാല് കുളങ്ങള്‍ നേരത്തെ നികത്തിയിരുന്നു. ഇപ്പോള്‍ പറമ്പിന് മുന്‍വശത്തുള്ള ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട നിലമാണ്‌ നികത്തിയത്. പരാതിയെ തുടര്‍ന്ന് എടത്തിരുത്തി വില്ലേജ് ഓഫിസര്‍ പി.എ. ഷക്കീര്‍ സ്ഥലത്തെത്തി നികത്തല്‍ നിര്‍ത്തിവെപ്പിച്ചു. കരിങ്കല്ലടിച്ച് നികത്തിയ ഭാഗം പൂര്‍വസ്ഥിതിയിലാക്കാന്‍ ഭൂവുടമയോട് വില്ലേജ് ഓഫിസര്‍ ആവശ്യപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേസ്ഥലം നികത്താന്‍ ശ്രമിച്ചത് ജില്ല കലക്ടര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. സി.പി.എം ഭരിക്കുന്ന എടത്തിരുത്തി പഞ്ചായത്തില്‍ ഭരണസമിതിയുടെ അറിവോടെയാണ് പ്രദേശത്തെ തണ്ണീര്‍ത്തടങ്ങളും നിലങ്ങളും നികത്തുന്നതെന്ന് ദലിത്‌ കൂട്ടായ്മ പ്രസിഡൻറ് സത്യന്‍ എടത്തിരുത്തി ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story