Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
ഗുരുവായൂർ: എൽ.എഫ് കോളജിൽ അടുത്ത അധ്യയന വർഷേത്തക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മൾട്ടിമീഡിയ, കൊമേഴ്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഫിസിക്സ്, ബി.സി.എ, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ആർട്സ്, കോമേഴ്സ് വിഷയങ്ങൾക്ക് 21നും സയൻസ് വിഷയങ്ങൾക്ക് 22നുമാണ് അഭിമുഖം. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി രാവിലെ പത്തിന് കോളജ് ഓഫിസിൽ ഹാജരാകണം. സാക്ഷരതായജ്ഞം ഗുരുവായൂർ: ഊർജ കിരൺ പദ്ധതിയുടെ ഭാഗമായി കരുണ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച പാവറട്ടിയിലും ഗുരുവായൂരിലും ഊർജ സംരക്ഷണ സാക്ഷരതായജ്ഞം സംഘടിപ്പിക്കും. രാവിലെ 10ന് പാവറട്ടി മർച്ചൻറ്സ് അസോസിയേഷൻ ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് അബു വടക്കയിൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് താമരയൂർ മെട്രോ ലിങ്ക്സ് ഹാളിൽ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ് മുഖ്യാതിഥിയാകും. എനർജി ഓഡിറ്റർ പി. പുരുഷോത്തമ പണിക്കർ, പി. സാബിർ എന്നിവർ ക്ലാസെടുക്കും. ജപ്തി നടപടി തുടങ്ങി ഗുരുവായൂർ: കണ്ടാണശേരി പഞ്ചായത്തിലെ കെട്ടിട നികുതി അടക്കാത്തവര്‍ക്കെതിരെ ജപ്തി നടപടി ആരംഭിച്ചതായി സെക്രട്ടറി അറിയിച്ചു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള മൊബൈല്‍ ടവറുകള്‍ക്കെതിരായും ജപ്തി നടപടികളുണ്ടാവും. നികുതി സ്വീകരിക്കുന്നതിന് അവധി ദിവസങ്ങളിലും പഞ്ചായത്ത് ഓഫിസ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story