Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്ത് മുൻ...

'പഞ്ചായത്ത് മുൻ പ്രസിഡൻറ് കമീഷൻ ചോദിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതം'

text_fields
bookmark_border
ചാവക്കാട്: നിർധന കുടുംബ സഹായ സമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കാൻ ഒരുമനയൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് കമീഷൻ ചോദിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സഹായ സമിതി ഭാരവാഹികളും കുടുംബാംഗങ്ങളും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒരുമനയൂര്‍ വില്യംസിലെ ബാലൻ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സക്കുള്ള പണം കണ്ടെത്തുന്നതിന് നാട്ടുകാര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.ജോ ചാക്കോയുടെ നേതൃത്വത്തില്‍ സഹായസമിതി രൂപവത്കരിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ചാക്കോയുെടയും ബാല​െൻറ മാതാവി​െൻറയും പേരിലാണ് അക്കൗണ്ട് തുടങ്ങിയത്. പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ സമിതി ചെയര്‍മാൻ കൂടിയായ ചാക്കോ കമീഷന്‍ ചോദിച്ചുവെന്നാരോപിച്ച് ബാല​െൻറ മാതാവ് കുന്നംകുളം ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം നൽകാനാണ് സഹായസമിതി അംഗങ്ങളും നാട്ടുകാരുമായ സി.എസ്. ജനാര്‍ദനന്‍, നികേഷ് വലവീട്ടിൽ, എം.എസ്. രാമു, സി.എസ്. സുബ്രഹ്മണ്യന്‍, കെ.ജെ. ചാക്കോ എന്നിവർ വാർത്തസമ്മേളനത്തിനെത്തിയത്. നാട്ടുകാരുടെയും സന്മനസ്സുള്ളവരുടെയും സഹായമനോഭാവത്തിനും പൊതുപ്രവര്‍ത്തകരുടെ ആത്മാര്‍ഥതയെയും തകര്‍ക്കുന്ന നീക്കമാണ് രാഷ്ട്രീയ അന്ധത ബാധിച്ച ചില കേന്ദ്രങ്ങള്‍ നടത്തിയതെന്നും ഇതിനായി വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. വസ്തുതകള്‍ പരിശോധിച്ച പൊലീസ് പരാതിക്ക് അടിസ്ഥാനമില്ലെന്ന് അറിയിച്ചതായും സഹായ സമിതി അംഗങ്ങള്‍ പറഞ്ഞു. അരക്ക് കീഴെ സ്വാധീനമില്ലാത്ത സുബ്രഹ്മണ്യൻ പരാതിക്കാരിയോടും മക്കൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. പരാതിക്കാരിയുടെ മകന് അപകടത്തില്‍ ഗുരുതര പരിക്കേറ്റതോടെ കുടുംബത്തിന് മുന്നാട്ടുപോകാന്‍ സാധിക്കാതായി. അയാളുടെ ചികിത്സക്ക് ഭാരിച്ച ചെലവും വന്നു. അങ്ങനെയാണ് നാട്ടുകാര്‍ ചേർന്ന് സഹായസമിതി രൂപവത്കരിച്ച് പഞ്ചായത്ത് പ്രസിഡൻറി​െൻറയും പരാതിക്കാരിയുടെയും പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. പത്തു ലക്ഷത്തിലധികം രൂപ ബാങ്കില്‍ സംഭാവനയായി വന്നു. ബാല​െൻറ ചികിത്സ ഇതിലൂടെ നടന്നു. ഇതിനിടെ പരാതിക്കാരി സുബ്രഹ്മണ്യനുമായി തെറ്റിപ്പിരിഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് സംഭാവനയായി ലഭിച്ച പണത്തില്‍ സുബ്രഹ്മണ്യനും അവകാശമുണ്ടെന്ന് കണ്ട് ഒരു വിഹിതം നൽകാന്‍ തീരുമാനിച്ചു. ഇതില്‍ കുറച്ചു പണം മുന്‍കൂറായി നല്‍കി. ബാക്കി പണം പിന്നീട് നല്‍കാമെന്നും ധാരണയായി. സുബ്രഹ്മണ്യന്‍ േവറെ താമസവും തുടങ്ങി. ഈയിടെയാണ് സുബ്രഹ്മണ്യന്‍ ബാക്കി പണത്തിനായി സഹായസമിതിയെ സമീപിച്ചത്. ബാക്കി പണം നല്‍കാന്‍ സാധ്യമല്ലെന്ന് പരാതിക്കാരി നിലപാട് എടുത്തതോടെ പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നത് സമിതി ആലോചിച്ചു മതിയെന്ന് ചാക്കോയും പറഞ്ഞു. ഈ തര്‍ക്കം മുതലെടുത്താണ് രാഷ്ട്രീയ എതിരാളികള്‍ രംഗത്തെത്തിയത്. രണ്ടുലക്ഷത്തിലധികം രൂപ ഈ സമയം ബാങ്കിലുണ്ടായിരുന്നു. ചാവക്കാട് സ്റ്റേഷന്‍ ഓഫിസര്‍ കെ.ജി. സുരേഷ് ബന്ധപ്പെട്ടവരെ വിളിച്ചുചേര്‍ത്ത് നടത്തിയ ചര്‍ച്ചയിലാണ് പരാതിക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ത​െൻറ പേര് ഒഴിവാക്കണമെന്ന് ചാക്കോ ആവശ്യപ്പെട്ടു. സഹായസമിതിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story