Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ് വീട്ടി​േലക്ക്...

ബസ് വീട്ടി​േലക്ക് ഇടിച്ച്​ കയറി; രണ്ട്​ സ്​ത്രീകൾക്ക്​ പരിക്ക്​

text_fields
bookmark_border
കുന്നംകുളം: പോർക്കുളം മാർക്കറ്റ് സ്റ്റോപ്പിനു സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുതി തൂൺ തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പാറേമ്പാടം കുറിയത്ത് ഉണ്ണികൃഷ്ണ​െൻറ മകൾ നിത്യ (20), കടങ്ങോട് ഒതുക്കത്തേതിൽ ഉസ്മാ​െൻറ ഭാര്യ സുലൈഖ (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം-പഴഞ്ഞി റോഡിൽ പോർക്കുളം മാർക്കറ്റ് സ്റ്റോപ്പിന് സമീപത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. പോർക്കുളം ചെറുവത്തൂർ പരേതനായ കൊച്ചുവി​െൻറ മകൻ ബാബുവി​െൻറ വീട്ടിലേക്കാണ് ബസ് ഇടിച്ചു കയറിയത്. വീടി​െൻറ മുൻഭാഗം തകർന്നു. ഈ റൂട്ടിലോടുന്ന ഡിജോ ഡിനോ ബസാണ് അപകടത്തിൽപ്പെട്ടത്. പഴഞ്ഞി പെങ്ങാമുക്കിൽ നിന്ന് കുന്നംകുളത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. ബസി​െൻറ ആക്സിൽ പൊട്ടിയതാണ് നിയന്ത്രണം വിടാൻ കാരണം. വൈദ്യുതിതൂൺ പൂർണമായും തകർന്നു. നിരവധി യാത്രക്കാർ ഉണ്ടായിരുന്ന ബസ് പോർക്കുളം മാർക്കറ്റ് സ്റ്റോപ്പിൽ നിറുത്തിയിരുന്നില്ല. സാങ്കേതിക തകരാർ ഉണ്ടായതാണ് നിറുത്താതിരിക്കാൻ കാരണമെന്ന് കരുതുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയവരാണ് യാത്രക്കാരെ ബസിനുള്ളിൽ നിന്ന് പുറത്തേക്കിറക്കിയത്. റോഡ് നിർമാണം നടക്കുന്നതിനാൽ ബസി​െൻറ വേഗത കുറവായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story