Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭിന്നശേഷിക്കാർക്ക്​ 50 ...

ഭിന്നശേഷിക്കാർക്ക്​ 50 ലക്ഷത്തി​െൻറ പദ്ധതികൾ

text_fields
bookmark_border
ചാവക്കാട്: നഗരസഭയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 50 ലക്ഷത്തി​െൻറ വിവിധ പദ്ധതികളാരംഭിക്കാൻ തീരുമാനം. ബ്ലാങ്ങാട് ഗവ. ഫിഷറീസ് യു.പി സ്കൂളിൽ സംഘടിപ്പിച്ച വാര്‍ഡ് സഭ നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. കേള്‍വിശക്തി, കാഴ്ചശക്തി എന്നീ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ഉപകരണ വിതരണം, മാനസിക വൈകല്യം നേരിടുന്നവർക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കൽ, മാനസികോല്ലാസത്തിനായി വിനോദയാത്ര, അർഹരായവർക്ക് മുച്ചക്ര സൈക്കിള്‍, സ്‌കൂട്ടര്‍ വിതരണം എന്നിവക്കായാണ് തുക ചെലവഴിക്കുക. 2018---19 വര്‍ഷത്തെ പദ്ധതിയിലാണ് തുക ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപാധ്യക്ഷ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ എ.എ. മഹേന്ദ്രന്‍, സഫൂറ ബക്കര്‍, എം.ബി. രാജലക്ഷ്മി, കൗണ്‍സിലർമാരായ ജനാര്‍ദനന്‍, പി.ഐ. വിശ്വംഭരന്‍ എന്നിവർ സംസാരിച്ചു. ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ഇന്ന് മന്ദലാംകുന്ന്: പുന്നയൂർ പഞ്ചായത്ത് ഒന്ന്, 19, 20 എന്നീ വാർഡുകളിൽ നിന്നുള്ളവരുടെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ഗവ. ഫിഷറീസ് യു.പി സ്കൂളിൽ ശനിയാഴ്ച രാവിലെ 10 മുതൽ അഞ്ച് വരെ നടക്കും. ഒരോ വർഷവും കാർഡ് പുതുക്കേണ്ടതിനാൽ കഴിഞ്ഞ വർഷം പുതുക്കിയവർക്ക് മാത്രമാണ് പുതുക്കാൻ കഴിയുക. അതത് വർഷം പുതുക്കാത്ത കാർഡുകൾ റദ്ദാക്കപ്പെടും. അത്തരത്തിലുള്ളവർ സെപ്റ്റംബറിൽ അക്ഷയ കേന്ദ്രങ്ങളിലെത്തി പുതിയ കാർഡിന് രജിസ്റ്റർ ചെയ്യണം.
Show Full Article
TAGS:LOCAL NEWS 
Next Story