Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൻഡിഗോ ...

ഇൻഡിഗോ വിമാന​ങ്ങളെല്ലാം നിലത്തിറക്കണമെന്ന ഹരജി തള്ളി

text_fields
bookmark_border
ന്യൂഡൽഹി: നിയോ എൻജിനുകളുള്ള എല്ലാ എ320 ഇൻഡിേഗാ വിമാനങ്ങളുടെയും സർവിസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി. അഭിഭാഷകനായ യശ്വന്ത് ശേണോയി നൽകിയ ഹരജിയാണ് ജസ്റ്റിസുമാരായ ഗീത മീത്തൽ, സി. ഹരിശങ്കർ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. എൻജിൻ തകരാറുണ്ടാകാൻ സാധ്യതയുള്ളതിനെതുടർന്ന് ഇൻഡിഗോ എയർലൈൻസി​െൻറയും ഗോ എയറി​െൻറയും നൂറുകണക്കിന് സർവിസുകൾ ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷ​െൻറ നിർദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച അഹ്മദാബാദിൽനിന്ന് പറന്നുയർന്ന ഉടനെ ഇൻഡിഗോ വിമാനത്തി​െൻറ എ320 നിയോ എൻജിൻ തകരാറായതിനെത്തുടർന്ന് നിലത്തിറക്കിയിരുന്നു. ഒരേ പരമ്പരയിൽപെട്ട എൻജിനുകളുള്ള 11 എ 320 വിമാനങ്ങളുടെ സർവിസ് ഇൻഡിഗോയും മൂന്ന് വിമാനങ്ങളുടേത് ഗോ എയറും നിർത്തിവെച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story