Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിടികിട്ടാപ്പുള്ളി...

പിടികിട്ടാപ്പുള്ളി പിടിയിൽ

text_fields
bookmark_border
വടക്കാഞ്ചേരി: ലക്ഷങ്ങൾ തട്ടിപ്പു നടത്തി മുങ്ങിയ പിടികിട്ടാപ്പുള്ളി വടക്കാഞ്ചേരി പൊലീസി​െൻറ പിടിയിൽ. ഓട്ടുപാറ ബാർ ഹോട്ടലിൽ മാനേജരായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശി ഗോപാലകൃഷണനാണ് (46) പൊലീസ് പിടിയിലായത്. പത്തു വർഷമായി ഇയാൾ ഒളിവിലായിരുന്നു. കോട്ടയത്തുെവച്ചാണ് പ്രതിയെ വടക്കാഞ്ചേരി സ്റ്റേഷൻ ഹെഡ് ഓഫിസർ പി.എസ്. സുരേഷി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്്റ്റ് ചെയ്തത്. ഗവ. മെഡിക്കൽ കോളജിലെ റേഡിയേഷൻ യന്ത്രം വീണ്ടും തകരാറിൽ; അർബുദ രോഗികൾ ദുരിതത്തിൽ മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ റേഡിയേഷൻ യന്ത്രം വീണ്ടും തകരാറിൽ. അർബുദ രോഗികൾ ദുരിതത്തിൽ. മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലെ അർബുദ രോഗ ചികിത്സ വിഭാഗത്തിലെ ഏക റേഡിയേഷൻ യന്ത്രമാണ് വെള്ളിയാഴ്ച്ച തകരാറിലായത്. സോഫ്റ്റ് വെയർ തകരാറിലായതാണ് നിശ്ചലമാകാൻ കാരണം. ഇടക്കിടെ യന്ത്രം തകരാറാകുന്നതിനാൽ ശാശ്വത പരിഹാരത്തിനായി സേഫ്റ്റി ഓഫിസർ ചുമതലയേറ്റിരുന്നതാണ്. കിർലോസ്കർ കമ്പനിയുടെ കാലപ്പഴക്കം ചെന്ന യന്ത്രമാണിത്. ചെന്നൈയിൽ നിന്ന് ടെക്നിക്കൽ എൻജിനീയറെത്തിയതിന് ശേഷമേ തകരാർ പരിഹരിക്കാൻ കഴിയൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story