Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാര്‍ഷികവും ആദരവും

വാര്‍ഷികവും ആദരവും നാളെ

text_fields
bookmark_border
ആളൂര്‍: ലഹരിവിമുക്ത ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളൂരിലെ നവചൈതന്യയുടെ 27-ാമത് വാര്‍ഷികം ശനിയാഴ്ച ആഘോഷിക്കും. രാവിലെ 11ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര അധ്യക്ഷത വഹിക്കും. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ ലഹരി വിമുക്തരായവരെ ആദരിക്കും. തൃപ്പേക്കുളം അച്യുതമാരാരെ അനുസ്മരിച്ചു കൊടകര: അന്തരിച്ച മേള കുലപതി തൃപ്പേക്കുളം അച്യുതമാരാരെ കൊടകര മേളകല സംഗീത സമിതി അനുസ്മരിച്ചു. അച്യുതമാരാരുടെ നാലാം ചരമവാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രസിഡൻറ് കാളത്ത് രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. മേളകലാസംഗീത സമിതി പ്രസിഡൻറ് തൃക്കൂര്‍ ഗോപാല കൃഷ്ണമാരാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. റിനിത്ത് ചിറ്റിശേരി, എ.ആര്‍. സിദ്ധാർഥന്‍, എരവത്ത് രാമന്‍നായര്‍, കെ. വേണുഗോപാല്‍, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story