Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപറവകൾക്ക് ദാഹജലത്തിന്...

പറവകൾക്ക് ദാഹജലത്തിന് നീര്‍കുടങ്ങളുമായി കുരുന്നുകള്‍

text_fields
bookmark_border
ചെന്ത്രാപ്പിന്നി: കത്തുന്ന വേനല്‍ ചൂടില്‍ കുടിനീരിനായി അലയുന്ന പറവകള്‍ക്ക് ദാഹജലം നല്‍കാന്‍ നീര്‍കുടങ്ങളുമായി കുരുന്നുകള്‍. ചെന്ത്രാപ്പിന്നി പെരുമ്പടപ്പ ഗവ. എല്‍.പി സ്കൂളിലെ വിദ്യാർഥികളാണ് വിദ്യാലയ മുറ്റത്തെ നാട്ടുമാവി​െൻറ ശിഖരങ്ങളില്‍ നീര്‍കുടങ്ങള്‍ ഒരുക്കിയത്. നീര്‍കുടത്തിലേക്ക് ദാഹജലം പകര്‍ന്ന്‍ പ്രധാനാധ്യാപിക പി.വി. സുഷമ ഉദ്ഘാടനം ചെയ്തു. സി.കെ. ബിജോയ്‌ അധ്യക്ഷത വഹിച്ചു. കെ.ഡി. സിമി, രാജി മണികണ്ഠന്‍, രാജി അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. രോഗീബന്ധു സംഗമം പെരിഞ്ഞനം: പഞ്ചായത്തി​െൻറയും പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തി​െൻറയും സംയുക്താഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ പരിപാടിയുടെ ഭാഗമായി രോഗീബന്ധു സംഗമം നടത്തി. പഞ്ചായത്ത്‌ പ്രസിഡൻറ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സായിദ മുത്തുക്കോയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു ലോഹിതാക്ഷന്‍, പി.എ. സുധീര്‍, പി.വി. സതീശന്‍, പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട്‌ ഡോ. സാനു എം. പരമേശ്വരന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജി. ഗോപി എന്നിവര്‍ സംസാരിച്ചു. ഡോ. അതുല്യ രാധാകൃഷ്ണന്‍ ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story