Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനികുതിപിരിവ്:...

നികുതിപിരിവ്: ഉദ്യോഗസ്ഥർ ഗൃഹനാഥയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

text_fields
bookmark_border
മാള: കെട്ടിട നികുതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഗൃഹനാഥ തലകറങ്ങി വീണതായി പരാതി. കുഴൂര്‍ പഞ്ചായത്ത് വാര്‍ഡ് ഏഴ് കൊച്ചുകടവ് കടവില്‍പറമ്പില്‍ രാജീവ് ഇതുസംബന്ധിച്ച് മാള പൊലീസ്, ഡി.ജി.പി, പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ഭാര്യ മീര രക്തസമ്മർദം കൂടി തലകറങ്ങി വീണതെന്ന് രാജീവ് പറയുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഴൂര്‍ പഞ്ചായത്തി​െൻറ ഒൗദ്യോഗിക വാഹനത്തില്‍ എത്തിയ രണ്ട് വനിത ജീവനക്കാരാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. നികുതി അടച്ചില്ലെങ്കില്‍ കോടതി കയറ്റിക്കുമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയെന്നും ഭാര്യയോടും ഭാര്യാമാതാവിനോടും കയര്‍ത്ത് സംസാരിച്ചുവെന്നും പരാതിയിലുണ്ട്. ഒാടി എത്തിയ അയല്‍വാസി നികുതി തുക നൽകിയെന്നും പരാതിയില്‍ പറയുന്നു. എന്നാൽ, ഇവരുടെ വീട്ടിലെത്തി നികുതി അടയ്ക്കണമെന്ന് അഞ്ച് തവണ ആവശ്യപ്പെട്ടുവെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. റവന്യൂ റിക്കവറിയുടെ ഭാഗമായാണ് ഹെഡ് ക്ലര്‍ക്കും വാര്‍ഡ് കണ്‍സ​െൻറ് ക്ലര്‍ക്കും നോട്ടീസ് കൊടുക്കാനായി പോയത്. വീട്ടിലെത്തിയ ഇവര്‍ക്കെതിരെ ഗൃഹനാഥയാണ് മോശമായി സംസാരിച്ചത്. ഇതിനിടയില്‍ തൊട്ടടുത്തുള്ള ബന്ധുനികുതി പണം കൊടുക്കുകയും ജീവനക്കാര്‍ തിരികെ പോരുകയുമായിരുന്നെന്ന് അവർ പറഞ്ഞു. സെപ്റ്റംബറില്‍ അടയ്ക്കേണ്ട കുടിശ്ശികയായ സംഖ്യയും മാര്‍ച്ചിലെ നികുതിയുമാണ് ഇവര്‍ അടയ്ക്കേണ്ടിയിരുന്നത്. നൂറ് ശതമാനം നികുതി പിരിവി​െൻറ ഭാഗമായി പഞ്ചായത്തംഗങ്ങള്‍ക്കും മറ്റും അവബോധമുണ്ടാക്കിയിട്ടുണ്ട്. വീട്ടിലെത്തി വിവരം പറഞ്ഞിട്ടും ഒരു നീക്കവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് റവന്യൂ റിക്കവറി നോട്ടീസ് കൊടുക്കാനെത്തിയത്. രാജീവ് പഞ്ചായത്തി​െൻറ ഫോണിലേക്ക് വിളിച്ച് അസി. സെക്രട്ടറിയോട് മോശമായും സംസാരിച്ചെന്ന് സെക്രട്ടറി പറഞ്ഞു. ഇതിനെതിരെ വനിത സെല്ലിലും പൊലീസിനും പരാതി നല്‍കുമെന്നും സെക്രട്ടറി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story