Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
തളിക്കുളം: ജനകീയാസൂത്രണ പദ്ധതി പ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാർഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. 24 വിദ്യാർഥികൾക്കാണ് 1.20 ലക്ഷം രൂപയുടെ ഫർണിച്ചർ നൽകിയത്. പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണൻ വിതരേണാദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് എം.കെ. ബാബു അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.കെ. രജനി, ഇ.പി.കെ. സുഭാഷിതൻ, പി.ഐ. സജിത, പി.എ. ഷിഹാബ് എന്നിവർ സംസാരിച്ചു. അനുശോചിച്ചു പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകര ശ്രീ സോമശേഖരക്ഷേത്രം മേൽശാന്തിയായിരുന്ന ദാമോദരൻ ശാന്തിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. സജിത്ത് പാണ്ടാരിക്കൽ അധ്യക്ഷത വഹിച്ചു. സുഗതൻ ഞാറ്റുവെട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.പി ജോസ്, വാർഡംഗങ്ങളായ സത്യൻ കുണ്ടായിൽ, സുജിൻ വൈലോപ്പിള്ളി, ഡോ. ശിവലാൽ, വി.കെ സുശീലൻ, പ്രകാശൻ കണ്ടങ്ങത്ത്, പി.കെ. സോമസുന്ദരം, സിദ്ദൻ പറയങ്ങാട്ടിൽ, ശ്രീകുമാർ ശാന്തി, രാജേന്ദ്രൻ ഞാറ്റുവെട്ടി, ദിവ്യൻ ഉപ്പാട്ട്, സുരേഷ് ശാന്തി, അനി പട്ടശ്ശേരി, സജീവൻ കല്ലിങ്ങൽ, രവീന്ദ്രനാഥൻ ഞാറ്റുവെട്ടി, റോയ്ബാബു കുറ്റിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story