Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹണി മിടുമിടുക്കി;...

ഹണി മിടുമിടുക്കി; തുമ്പുണ്ടാക്കിയത് രണ്ട് കേസുകൾക്ക്

text_fields
bookmark_border
ഇരിങ്ങാലക്കുട: തൃശൂർ റൂറൽ ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ ഡോഗായ ഹണിക്ക് ത‍​െൻറ ആദ്യ ഡ്യൂട്ടിയിൽതന്നെ ഗുഡ് എൻട്രി. ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തുമ്പൂർ സ​െൻറ് മാത്യൂസ് പള്ളിയിൽ നടന്ന മോഷണക്കേസിലാണ് ഹണി മണം പിടിച്ച് തുമ്പുണ്ടാക്കിയത്. അരക്കിലോമീറ്ററോളം സഞ്ചരിച്ച് പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം ഇട്ട സ്ഥലം നായ് കണ്ടെത്തി. ജില്ലയെ നടുക്കിയ ചാലക്കുടി ജ്വല്ലറി കവർച്ചയിൽ കുപ്രസിദ്ധരായ 'ഹോളിഡേയ്സ് റോബേഴ്സിനെ' കുടുക്കാൻ സഹായിച്ചതും ഹണിയാണ്. രണ്ട് കേസുകളിലും മികച്ച പ്രകടനം നടത്തിയ ഹണിക്കും അതിനെ കൈകാര്യം ചെയ്യുന്ന റിജേഷ്, അനീഷ്, സുരേഷ് എന്നിവർക്കും തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി ഗുഡ് സർവിസ് എന്‍ട്രി നല്‍കി അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story