Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതിലകം ബ്ലോക്കിൽ​...

മതിലകം ബ്ലോക്കിൽ​ സാക്ഷരത പദ്ധതി നടപ്പാക്കും

text_fields
bookmark_border
കൊടുങ്ങല്ലൂർ: മതിലകം ബ്ലോക്ക്‌ പഞ്ചായത്ത് മേഖലയിൽ ജല സാക്ഷരത പദ്ധതി നടപ്പാക്കുന്നു. ബ്ലോക്കി​െൻറ നേതൃത്വത്തിൽ പി.വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളജ് എൻ.എസ്.എസ് യൂനിറ്റുകളും, ബോട്ടണി ഗവേഷക വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിക്കുന്നത്. വളൻറിയർ പരിശീലനം കോളജിൽ നടന്നു. ബ്ലോക്കിന് കീഴിൽ വരുന്ന ഏഴ് പഞ്ചായത്തുകളിലെ എല്ലാവാർഡുകളിലും ജലസാക്ഷരത,- ജല പരിശോധന പദ്ധതിയുമായി വളൻറിയർമാെരത്തും. സ്രോതസ്സുകളിൽനിന്ന് ജലം ശേഖരിച്ച് പരിശോധിച്ച് വിശദ റിേപ്പാർട്ട് തയാറാക്കും. കുടിവെള്ളം മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യവും പദ്ധതിയിലുണ്ട്. ജലസാക്ഷരത,ജലപരിശോധന പരിശീലന കാമ്പയിൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രഫ. വി.ആർ. രഘുനന്ദൻ ജലസാക്ഷരത, ജലപരിശോധന എന്ന വിഷയത്തിൽ പ്രധാനക്ലാസ് നയിച്ചു. പ്രഫ. ഇഗ്നേഷ്യസ്, ബ്ലോക്ക് അംഗം ബിപിൻ പി. ദാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. അമിതാബ് ബച്ചൻ എന്നിവർ സംസാരിച്ചു. 50 എൻ.എസ്‌.എസ്‌ വളൻറിയർമാർക്ക് ജല പരിശോധന പരിശീലനം നൽകി. പരിശീലനത്തിന് പ്രഫ. വി.ആർ. രഘുനന്ദൻ, ഗവേഷക വിദ്യാർഥികളായ പൂജ സുരേഷ്, വി. ഗൗതമി, ദേവി, ബ്ലോക്കുതല സംഘാടകരായ രാധാകൃഷ്ണൻ, മഹേഷ്, രമേശ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ എല്ലാപഞ്ചായത്തിലും പൊതുജനപങ്കാളിത്തത്തോടെ ജലപരിശോധന നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story