Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലളിതകല അക്കാദമിയിൽ...

ലളിതകല അക്കാദമിയിൽ കൂട്ടപ്പിരിച്ചുവിടൽ

text_fields
bookmark_border
തൃശൂർ: യോഗ്യതയില്ലാത്തയാൾക്ക് ഫെലോഷിപ് നൽകിയതും, ചിത്രകാരൻ അശാന്ത​െൻറ മൃതദേഹത്തോട് അനാദരവുണ്ടായെന്ന ആക്ഷേപത്തിനും പിന്നാലെ . ഇടതുമുന്നണി മുൻ ഭരണസമിതിയുടെ കാലത്ത് നിയമിച്ച അഞ്ച് േപരെയാണ് ഇപ്പോൾ പിരിച്ചുവിടുന്നത്. അതിൽതന്നെ രണ്ട് പേരെ ഒഴിവാക്കുകയും ചെയ്തു. ഡ്രൈവർ തസ്തിക മുതലുള്ളവരെയാണ് പിരിച്ചുവിടുന്നത്. ആറ് വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവരാണ് ഇവർ. തദ്ദേശ സ്ഥാപനങ്ങളെ പോലെ രാഷ്ട്രീയ പ്രതികാരം തീർക്കലിന് അക്കാദമികളിലെ താൽക്കാലിക ജീവനക്കാരെ പൊതുവെ ഇരയാക്കാറില്ല. അതാണ് ഇപ്പോൾ തെറ്റിച്ചിരിക്കുന്നത്. പി.എസ്.സി മുഖേനയാണ് നിയമനം നടത്തേണ്ടതെങ്കിലും, ഭരണസമിതികൾക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കാം. പി.എസ്.സി നിയമനത്തിന് സാംസ്കാരിക വകുപ്പ് വേണം നിർേദശിക്കാൻ. എന്നാൽ ഇതുവരെ ഒഴിവുകളും പുതിയ നിയമനവും അറിയിച്ചിട്ടില്ല. തങ്ങൾക്ക് നേരെ പ്രതികാരനടപടിയാണെന്നാണ് നോട്ടീസ് ലഭിച്ചവരുടെ ആക്ഷേപം. അക്കാദമിയുടെ ചില നടപടികളിൽ അംഗങ്ങൾക്കിടയിൽ ചേരിതിരിവുണ്ടായിരുന്നു. ഇതിൽ ഭരണസമിതിയിലെ വിമത ചേരിയോട് ആഭിമുഖ്യം പുലർത്തുന്നവരെയാണ് പുറത്താക്കിയതെന്നാണ് ആക്ഷേപം. പി.എസ്.സി നിയമനത്തിന് സർക്കാർ നിർദേശമുണ്ടെന്നും കാലാവധി കഴിഞ്ഞതിനാലാണ് ഒഴിവാക്കിയതെന്നും ചെയർമാൻ നേമം പുഷ്പരാജ് 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story