Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേത്രത്തിലും...

ക്ഷേത്രത്തിലും പോസ്​റ്റ്​ ഒാഫിസിലും കവർച്ച; പണവും ​മൊബൈലും നഷ്​ടമായി

text_fields
bookmark_border
പെരുമ്പിലാവ്: അക്കിക്കാവ് തിപ്പിലശേരി പള്ളിക്കര ശിവ ഭഗവതി ക്ഷേത്രത്തിലും ആൽത്തറ പെരുമ്പിലാവ് പോസ്റ്റ് ഓഫിസിലും കവർച്ച. ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണം കവർന്ന നിലയിലായിരുന്നു. വഴിപാട് കൗണ്ടറിലെ മേശയിൽ നിന്ന് 15,000 രൂപയും നഷ്ടപ്പെട്ടു. പോസ്േറ്റാഫിസി​െൻറ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. പാർസൽ വന്ന മൊബൈൽ ഫോൺ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അലമാരകളിെലയും മേശകളിെലയും സാധനങ്ങൾ വലിച്ച് വാരിയിട്ട നിലകളിലായിരുന്നു. പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് കുന്നംകുളം എസ്.ഐ യു.കെ. ഷാജഹാനും സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story