Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യ എൻജിനീയറിങ്...

വിദ്യ എൻജിനീയറിങ് കോളജിൽ ടെക്‌നിക്കൽ ഫെസ്​റ്റ് നാളെ മുതൽ

text_fields
bookmark_border
തൃശൂർ: തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളജ് സംഘടിപ്പിക്കുന്ന ടെക്‌നിക്കൽ ഫെസ്റ്റ് 'വൈവിധ്'വെള്ളിയാഴ്ച മുതൽ. സിവിൽ എൻജിനീയറിങ് വിഭാഗം സംഘടിപ്പിക്കുന്ന പാർപ്പിട പ്രദർശനം, കമ്പ്യൂട്ടർ സയൻസ് വിഭാഗം സംഘടിപ്പിക്കുന്ന ഡിസ്ട്രോയ് ദ ഡെസിബെൽ, ഇലട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തി​െൻറ റോബോവാർ, ഇലക്ട്രിക്കൽ ആൻഡ് ഇലട്രോണിക്‌സ് വിഭാഗത്തി​െൻറ ഇലക്ട്രോ ഇല്യൂഷൻ, മെക്കാനിക്കൽ വിഭാഗം സംഘടിപ്പിക്കുന്ന അത്യാധുനിക കാർ, ബൈക്കുകളുടെ പ്രദർശനം അഗ്നിചക്ര, പ്രൊഡക്ഷൻ എൻജിനീയറിങ് വിഭാഗത്തി​െൻറ സൂപ്പർ ബൈക്ക് പ്രദർശനം പ്രോട്ടോ, എം.സി.എ വിഭാഗത്തി​െൻറ റാഡോൺ എന്നിവയാണ് ഫെസ്റ്റിൽ അണിനിരക്കുന്നത്. ഇതു കൂടാതെ വിവിധ കോളജ് വിദ്യാർഥികളുടെ േപ്രാജക്റ്റ് പ്രദർശനം, പേപ്പർ പ്രസേൻറഷൻ, വിവിധ ഗെയിമുകൾ, വിദ്യാർഥികൾ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ ടെക്‌നിക്കൽ ഫെസ്റ്റിൽ നടക്കും. മ്യൂസിക് ഷോ പിന്നണി ഗായകൻ സൂരജ് സന്തോഷ് ഉദ്ഘാടനം നിർവഹിക്കും. ഫെസ്റ്റ് 17ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story