Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാട്ടിക, തൃപ്രയാർ...

നാട്ടിക, തൃപ്രയാർ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിൽ

text_fields
bookmark_border
തൃപ്രയാർ: നാട്ടിക, -തൃപ്രയാർ പ്രദേശങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം വരൾച്ചയുടെ പിടിയിൽ. നിർമാണം നടക്കുന്ന രണ്ട് വലിയ കെട്ടിടത്തിൽ 80 അടി താഴ്ചയിൽ സ്ഥാപിച്ച ഭൂഗർഭജലമൂറ്റുന്ന സംവിധാനങ്ങളാണ് വരൾച്ചക്ക് കാരണമെന്നാണ് ആക്ഷേപം. പെട്ടെന്നുള്ള വരൾച്ച പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഇതിനിടെയാണ് രണ്ട് സ്ഥലത്ത് ഭൂഗർഭജലം എടുക്കുന്ന സംഭവം നാട്ടുകാർ ശ്രദ്ധയിൽെപടുത്തുന്നത്. ഇത് പ്രവർത്തിപ്പിക്കാത്ത സമയങ്ങളിൽ മാത്രമാണ് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിൽനിന്ന് അൽപം വെള്ളം ലഭിക്കുന്നത്. കുളങ്ങൾ, കിണറുകൾ, ചാമ്പ്പൈപ്പ് കിണറുകൾ എന്നിവയാണ് വെള്ളമില്ലാതെ വലക്കുന്നത്. ഇതുമൂലം വീടുകളിലും ഹോട്ടലുകളിലും മറ്റ് കെട്ടിടങ്ങളിലും വെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story