Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിപ്പുഴ...

ചാലക്കുടിപ്പുഴ സംരക്ഷണത്തിന് യൂത്ത്​ലീഗ്​ ഉപവാസം

text_fields
bookmark_border
അന്നമനട: കൊടുങ്ങല്ലൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ചാലക്കുടി പുഴയിലേക്ക് കാതിക്കുടം നിറ്റ ജലാറ്റിൻ കമ്പനി രാസമാലിന്യം തള്ളുന്നത് തടയണമെന്നാവശ്യപെട്ട് മുസ്ലിം യൂത്ത്ലീഗ് മണ്ഡലം കമ്മിറ്റി ഉപവസിച്ചു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എം.കെ. മാലിക് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ വിഷയാവതരണം നടത്തി. കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻറ് അൻവർ മാമ്പ്ര അധ്യക്ഷത വഹിച്ചു. നൗഷാദ് വാളുർ, എം.എച്ച്. ഫൈസൽ, നിറ്റ ജലാറ്റിൻ ആക്ഷൻ കൗൺസിൽ പ്രസിഡൻറ് ജയ്സൺ പാനികുളങ്ങര, പി.കെ. സിദ്ദീഖ്, വാഹിദ് ബഷീർ, സാദിഖ് എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് അൻവർ മാമ്പ്രയുടെ നേതൃത്വത്തിൽ ഷെഫീഖ്, ഹാഷിം, സിറാജ്, അയ്യൂബ് എന്നിവർ ഉപവസിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story