Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള ഫയർഫോഴ്സിന്...

മാള ഫയർഫോഴ്സിന് തീയണക്കാൻ കിട്ടുന്നത് ഉപ്പുവെള്ളം

text_fields
bookmark_border
മാള: മാള ഫയർ ഫോഴ്സിന് തീയണക്കാൻ കിട്ടുന്നത് ഉപ്പുവെള്ളം. വൈന്തല പമ്പിങ് സ്റ്റേഷനിൽനിന്നും എത്തുന്ന വെള്ളം സംഭരിച്ചാണ് ഫോഴ്സ് ദുരന്ത സ്ഥലങ്ങളിൽ തീയണക്കാനെത്തുന്നത്. പൊയ്യ പഞ്ചായത്തിലെ ചെന്തുരുത്തിയിലാണ് സ്റ്റേഷൻ. ചെന്തുരുത്തിയിൽനിന്നും കൃഷ്ണൻ കോട്ട വരെ നീളുന്ന ആറ് കിലോമീറ്ററിൽ കിട്ടുന്നത് ഉപ്പ് കലർന്ന വെള്ളമാണ്. തണ്ണീർത്തടങ്ങൾക്ക് സമീപമാണ് സ്റ്റേഷൻ നിർമിച്ചതെങ്കിലും പരിസര പ്രദേശങ്ങളിൽ എല്ലാം ഉപ്പ് കലർന്ന ജലമാണുള്ളത്. ഇത് വെള്ളത്തെ ആശ്രയിക്കുന്ന ഫയർഫോഴ്സ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആയിരം ലിറ്റർ വീതം സംഭരണ ശേഷിയുള്ള രണ്ട് വണ്ടികളാണ് ഇവിടെയുള്ളത്. ഉപ്പുവെള്ളം നിറച്ച് നിർത്തുന്നത് ടാങ്കും യന്ത്രങ്ങളും നശിക്കുന്നതിന് കാരണമാകുമെന്ന് അധികൃതർ പറഞ്ഞു. മാസത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് വെള്ളം എത്തുന്നത്. ഉടൻ വാഹന ടാങ്കുകളിലും സംഭരണികളിലും നിറച്ച് സൂക്ഷിക്കും. ജീവനക്കാരുടെ ആവശ്യങ്ങൾക്കും ഈ വെള്ളം തന്നെ ആശ്രയം. സ്റ്റേഷന് സമീപത്ത് കിണർ ഉണ്ടെങ്കിലും ഇതിലും ഉപ്പ് കലർന്ന വെള്ളമാണ്. വാട്ടർ അതോറിറ്റി വെള്ളം നിലച്ചാൽ ജീവനക്കാർ ഉപ്പ് ഇല്ലാത്ത പഞ്ചായത്തിലെ തന്നെ ജലാശയങ്ങളിൽ നിന്നും ജലം ശേഖരിക്കും. ഇരട്ടി ജോലി ഭാരമുണ്ടെങ്കിലും ഇവർ തീപിടിത്തം മുന്നിൽ കണ്ട് സന്നദ്ധമായിരിക്കാൻ പണിപ്പെടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലേറേ ഇടങ്ങളിൽ തീപിടിത്തം ഉണ്ടായി. വേനൽ കടുത്തതോടെ ജലക്ഷാമം നേരിടുകയാണെന്ന് ജീവനക്കാർ സൂചിപ്പിച്ചു. കൂടുതൽ ജലം സംഭരിച്ച് വെക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ തയാറാവണമെന്ന് ആവശ്യമുണ്ട്. മാള ബ്ലോക്കിനു കീഴിലെ അഞ്ച് പഞ്ചായത്തുകൾ, പുത്തൻവേലിക്കര പഞ്ചായത്ത്, പുത്തൻചിറ പഞ്ചായത്ത് എന്നിവിടങ്ങളിൽ നൂറുകണക്കിന് രക്ഷാപ്രവർത്തനങ്ങളാണ് മാള സ്റ്റേഷനിൽ നിന്നും നടത്തുന്നത്. ഇടക്ക് കൊടുങ്ങല്ലൂർ, ചാലക്കുടി മുനിസിപ്പാലിറ്റികളിൽ ഓടിയെത്താറുണ്ട്. വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ഇരിങ്ങാലക്കുട: നഗരസഭ 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു. അധ്യക്ഷ നിമ്യ ഷിജു സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷ രാജേശ്വരി ശിവരാമന്‍നായർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.സി. വർഗീസ്, മീനാക്ഷി ജോഷ്, പി.എ. അബ്ദുൽ ബഷീര്‍, വത്സല ശശി, എം.ആര്‍. ഷാജു, കൗണ്‍സിലര്‍മാരായ സോണിയ ഗിരി, പി.വി. ശിവകുമാര്‍, സെക്രട്ടറി ഒ.എന്‍. അജിത്ത് എന്നിവര്‍ സംസാരിച്ചു. പട്ടികജാതി വികസന ഒാഫിസര്‍ ടി.ആര്‍. ഷാബു പദ്ധതി വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story