Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭ അധ്യക്ഷനും...

നഗരസഭ അധ്യക്ഷനും മുസിരിസ് എം.ഡിക്കും സ്വീകരണം

text_fields
bookmark_border
മേത്തല: കോട്ടപ്പുറം മർചൻറ് അസോസിയേഷ​െൻറ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ നഗരസഭയുടെ പുതിയ അധ്യക്ഷൻ കെ.ആർ. ജൈത്രനും മുസിരിസ് പൈതൃക പദ്ധതിയുടെ മാനേജിങ് ഡയറക്ടർ പി.എം. നൗഷാദിനും സ്വീകരണം നൽകി. കോട്ടപ്പുറത്തി​െൻറ വികസനത്തിന് നഗരസഭ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും ചന്ത ദിവസങ്ങളെ മാത്രം ആശ്രയിച്ച് മാർക്കറ്റ് നിലനിൽക്കുന്നതിന് പകരം കോട്ടപ്പുറത്ത് പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവ ഉൾപ്പെടുത്തി ദിവസേന മാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതിന് ശ്രമിക്കുമെന്നും കെ.ആർ. ജൈത്രൻ പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതിയുടെ അവിഭാജ്യ ഘടകമായ കോട്ടപ്പുറം മാർക്കറ്റിൽ പദ്ധതി വിഭാവനം ചെയ്ത് എല്ലാ പ്രവർത്തനങ്ങളും വൈകാതെ നടപ്പാക്കുമെന്ന് പി.എം. നൗഷാദ് അറിയിച്ചു. അസോസിയേഷൻ പ്രസിഡൻറ് എസ്.എ. അബ്്ദുൽ ഖയ്യൂം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. ടോമി കൗൺസിലർമാരായ വി.എം. ജോണി, പി.ഒ. ദേവസി, പ്രിൻസി മാർട്ടിൻ, തങ്കമണി സുബ്രഹ്മണ്യൻ, അസോ. ഭാരവാഹികളായ സക്കീർ പടിയത്ത്, ഇ.എ. ബഷീർ, ജോജോ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story