Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപനമ്പിള്ളി കോളജിലെ ...

പനമ്പിള്ളി കോളജിലെ ശാസ്ത്രയാന്‍ സമാപിച്ചു

text_fields
bookmark_border
ചാലക്കുടി: പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ശാസ്ത്രയാന്‍ സമാപിച്ചു. ശാസ്ത്ര പ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്സി​െൻറ മരണത്തില്‍ ശാസ്ത്രയാൻ അനുശോചിച്ചു. ഐന്‍സ്റ്റീ​െൻറ ജന്മദിനവും ആഘോഷിച്ചു. ശാസ്ത്രയാന്‍ വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് രണ്ടു ദിവസങ്ങളിലായി കോളജില്‍ ഒരുക്കിയിരുന്നത്. റൂസയുടെയും കോളജ് വിദ്യാഭ്യാസ വകുപ്പി​െൻറയും സഹകരണത്തോടെ സംഘടിപ്പിച്ച ശാസ്ത്രയാന്‍ പ്രദര്‍ശനത്തിലൂടെ പനമ്പിള്ളി കോളജിലെ ശ്രദ്ധേയമായ പഠന-പഠനേതര പ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തിലെത്തിക്കാൻ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. പൊതുജനങ്ങള്‍ക്കൊപ്പം വിവിധ വിദ്യാലയങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികളും പ്രദര്‍ശനം കണ്ടു. പനമ്പിള്ളി കോളജിലെ വിവിധ വകുപ്പുകള്‍ ഒരുക്കിയ പ്രദര്‍ശനങ്ങള്‍ ശ്രദ്ധേയമായി. ചാലക്കുടിയുടെയും കേരളത്തി​െൻറയും ചരിത്രപ്രദര്‍ശനമാണ് ഹിസ്റ്ററി വിഭാഗം ഒരുക്കിയിരുന്നത്. എഴുത്തുകാരെയും കൃതികളെയും കുറിച്ചുള്ള ആഴമേറിയ കാഴ്ചകളാണ് കോളജിലെ ഭാഷാവിഭാഗങ്ങള്‍ ശ്രദ്ധേയമായി അവതരിപ്പിച്ചത്. ഗണിതവിഭാഗം, കോമേഴ്‌സ്, ഇക്കണോമിക്‌സ് തുടങ്ങിയ വിഭാഗങ്ങളുടെയും സ്റ്റാളുകള്‍ വിജ്ഞാനപ്രദമായിരുന്നു. ചാലക്കുടിയിലെ ട്രാംവെയുടെ പ്രദര്‍ശനം, കാര്‍ട്ടൂണ്‍ പ്രദര്‍ശനം എന്നിവയും നിരവധി പേരെ ആകര്‍ഷിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story