Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിമാനം റദ്ദാക്കി;...

വിമാനം റദ്ദാക്കി; ടിക്കറ്റ്​ ചാർജും നഷ്​ടവും നൽകാൻ വിധി

text_fields
bookmark_border
തൃശൂർ: വിമാനം റദ്ദാക്കിയെന്ന് കാണിച്ച് ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. കുറ്റൂർ കൊേട്ടക്കാട് സ്വദേശി ഡോ. സുനിൽ ജോണും ബന്ധുക്കളായ 13 പേരും ഫയൽ ചെയ്ത ഹരജിയിലാണ് തൃശൂർ ഷൊർണൂർ റോഡിലെ സ്കൈ ലിങ്ക്സ് ടൂർസ് ആൻഡ് ട്രാവൽസിനെതിരെ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തി​െൻറ ഉത്തരവ്. പരാതിക്കാർ 42,400 രൂപ നൽകി നെടുമ്പാശ്ശേരിയിൽനിന്ന് ബംഗളൂരുവിലേക്ക് എയർ പെഗാസസി​െൻറ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, സാേങ്കതിക കാരണം പറഞ്ഞ് വിമാനം റദ്ദാക്കി. വിനോദ യാത്രക്കും ബന്ധുക്കളെ സന്ദർശിക്കാനുമായി പുറപ്പെട്ട തങ്ങൾക്ക് ഇതുമൂലം ബസിൽ യാത്ര ചെയ്യേണ്ടിവന്നുവെന്നും അത് വലിയ പ്രയാസം സൃഷ്ടിച്ചുവെന്നും പരാതിക്കാർ ബോധിപ്പിച്ചു. പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷീന, എം.പി. ചന്ദ്രകുമാർ എന്നിവർ ഉൾപ്പെട്ട ഫോറമാണ് 42,400 രൂപയും ടിക്കറ്റ് ബുക്ക് ചെയ്ത 2016 ആഗസ്റ്റ് 27 മുതൽ 12 ശതമാനം പലിശയും നഷ്ടപരിഹാരമായി 5000 രൂപയും നൽകാൻ ഉത്തരവിട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story