Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിക്കൻപോക്​സും...

ചിക്കൻപോക്​സും മഞ്ഞപ്പിത്തവും വ്യാപകം

text_fields
bookmark_border
തൃശൂർ: മഞ്ഞപ്പിത്തവും ചിക്കൻപോക്സും ജില്ലയിൽ വ്യാപിക്കുന്നു. ഈ വർഷം 697 പേർക്കാണ് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 13 പേർക്ക് രോഗം പിടിപെട്ടു. ഈ വർഷം ഒരാൾ മരിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ അടക്കം രോഗ ചികിത്സക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗം വരാതിരിക്കാൻ വ്യക്തി ശുചീകരണവും ശുദ്ധമായ ആഹാരവും കഴിക്കണം. സ്കൂളുകളും കോളജുകളും പൂട്ടുന്നതോടെ വ്യാപനത്തിൽ കുറവുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജില്ല ആരോഗ്യ വകുപ്പ്. പള്ളി പെരുന്നാൾ ആഘോഷത്തിനിടെ ശീതളപാനീയ കടയിൽ വെള്ളം കുടിച്ചവരിൽനിന്ന് പകർന്ന മഞ്ഞപ്പിത്തം പാറളത്ത് നിയന്ത്രണവിധേയമായിട്ടില്ല. 14 ദിവസത്തിനിടെ 98 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇൗ വർഷം മൊത്തം 101 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. ബുധനാഴ്ച 488 പേർക്ക് പനിയും 126 പേർക്ക് വയറിളക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടര മാസത്തിനിടെ 36,857 പേർക്കാണ് പനി പിടിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story