Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറവന്യൂ അധികൃതർ...

റവന്യൂ അധികൃതർ പിടിച്ചെടുത്ത വാഹനം ലേലത്തിലൂടെ പെരുമ്പാവൂർ സ്വദേശി സ്വന്തമാക്കി

text_fields
bookmark_border
ചാവക്കാട്: റവന്യു റിക്കവറി നടപടിയുടെ ഭാഗമായി പുന്നയൂർക്കുളം വില്ലേജ് ഓഫിസർ ജപ്തി ചെയ്ത് ചാവക്കാട് താലൂക്ക് ഓഫിസ് വളപ്പിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ് പെരുമ്പാവൂർ സ്വദേശി സ്വന്തമാക്കി. താലൂക്ക് ഓഫിസ് വളപ്പിൽ നടന്ന ലേലത്തിൽ പെരുമ്പാവൂർ സുകന്യ ട്രാവൽസ് ഉടമ പി.കെ. സുകുമാരനാണ് വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ എസ്.ബി.ഐ ഗുരുവായൂർ ശാഖയിൽ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കാതിരുന്നതി​െൻറ പേരിലാണ് ബസ് ജപ്തി ചെയ്തത്. പുന്നയൂർക്കുളം ചമ്മന്നൂർ സ്വദേശിയുെടതായിരുന്നു വാഹനം. ബുധനാഴ്ച ഉച്ചക്കു ശേഷം ആരംഭിച്ച ലേലത്തിൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. 50,000 രൂപ നിരത ദ്രവ്യം കെട്ടിവെച്ചാണ് എല്ലാവരും ലേലത്തിൽ പങ്കെടുത്തത്. 11 ലക്ഷത്തിൽ നിന്ന് തുടങ്ങിയ വാശിയേറിയ ലേല വിളിയിൽ അവസാനം 15,02,000 രൂപക്കാണ് പി.കെ. സുകുമാരൻ ബസ് സ്വന്തമാക്കിയത്. ചാവക്കാട് താലൂക്കി​െൻറ ചരിത്രത്തിൽ നടന്ന വാഹന ലേലത്തിൽ ലഭിച്ച ഏറ്റവും കൂടിയ തുകയാണിത്. നേരത്തെ രണ്ട് തവണ ലേലം നടന്നെങ്കിലും 11 ലക്ഷം രൂപവരെയാണ് വിളിയുണ്ടായത്. ലേലത്തിനെടുത്തയാൾ മൊത്തം തുകയുടെ 30 ശതമാനം അടച്ച ശേഷം വാഹനം കൊണ്ടുപോകാമെന്ന് തഹസിൽദാർ അറിയിച്ചിരുന്നു. തഹസിൽദാർ കെ. പ്രേംചന്ദ്, അഡീഷനൽ തഹസിൽദാർ സി.എം. ജോൺസൺ, ഡെപ്യൂട്ടി തഹസിൽദാർമാരായ എം.സി. സുരേഷ് കുമാർ, എം.കെ. കിഷോർ, കെ.എസ്. അനിൽകുമാർ, ടി.എ. പ്രശാന്തൻ, പുന്നയൂർകുളം വില്ലേജ് ഓഫിസർ പി.വി. ഫൈസൽ, സീനിയർ ക്ലർക്കുമാരായ എം.ആർ. രജിത്ത്, അജിത, രശ്മി എന്നിവർ ലേലത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story