Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാറേമ്പാടം^ആറ്റുപുറം...

പാറേമ്പാടം^ആറ്റുപുറം റോഡ്​ നിർമാണ സ്​തംഭനത്തിനെതിരെ ഉപരോധസമരം

text_fields
bookmark_border
പാറേമ്പാടം-ആറ്റുപുറം റോഡ് നിർമാണ സ്തംഭനത്തിനെതിരെ ഉപരോധസമരം കുന്നംകുളം: പാറേമ്പാടം-ആറ്റുപുറം റോഡി​െൻറ നിർമാണ പ്രവർത്തനങ്ങളുടെ സ്തംഭനാവസ്ഥക്കെതിരെ കാട്ടകാമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധസമരം കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറും ജില്ല പഞ്ചായത്ത് അംഗവുമായ കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. പൊടിപടലം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം മനസ്സിലാക്കി റോഡ് നിർമാണം ഉടനടി പൂർത്തിയാക്കണമെന്നും ഇല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.എസ്. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എൻ.എം. റഫീക്, സ്മിത ഷാജി, എം.എം. അലി, മണ്ഡലം കോൺഗ്രസ് നേതാക്കളായ എം.എ. അബ്ദുൽ റഷീദ്, ശശിധരൻ കണ്ടംപുള്ളി, അൻവർ ഇഞ്ചിക്കാലയിൽ, ജിഷാർ കോേട്ടാൽ, സിദ്ദീഖ് പെരുംതുരുത്തി, ടി.കെ. മുഹമ്മദ് കുട്ടി, ഷമീർ ഇഞ്ചിക്കാലയിൽ, കെ.എം. ബെന്നി, വി.വി. സാംസൺ, സി.ജി. നായർ, എ.വി. ജെയ്ക്കബ്, കൊച്ചയ്പു സഖറിയ, കെ.വി. മണികണ്ഠൻ, റസാഖ് പെരുംതുരുത്തി, വിശ്വനാഥൻ രാമപുരം, രാജൻ കരിയാമ്പറ, സോണി സക്കറിയ, വി.വി. രജി, ഉദയശങ്കർ, രമേഷ് അരുവായി, ദിലീപ് എന്നിവർ സംസാരിച്ചു. കെ.കെ. രവി, രതീഷ് അരുവായി, സുബ്രു അയിനൂർ, കുഞ്ഞുമോൻ കോേട്ടാൽ, കുഞ്ഞൻ, ടി.കെ. പ്രഭാകരൻ, കരീം പെരുംതുരുത്തി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story