Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലയൂർ കൺവെൻഷൻ...

പാലയൂർ കൺവെൻഷൻ സമാപിച്ചു

text_fields
bookmark_border
ചാവക്കാട്: പാലയൂരിൽ ഞായറാഴ്ച നടക്കുന്ന തീർഥാടനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച അഭിേഷകാഗ്നി കൺവെൻഷൻ സമാപിച്ചു. ബുധനാഴ്ച നടന്ന വിശുദ്ധ ബലിക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. തോമസ് കാക്കശ്ശേരി മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോസ് പുലിക്കോട്ടിൽ, ഫാ. ജോബി, ഫാ. ജസ്റ്റിൻ തേയ്ക്കാനത്ത്, ഫാ. സതീഷ് കാഞ്ഞിരത്തിങ്കൽ എന്നിവർ സഹകാർമികരായിരുന്നു. അഞ്ച് ദിവസമായി നടത്തിയ കൺവെൻഷൻ സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവിയർ ഖാൻ വട്ടായിലി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് നയിച്ചത്. തീർഥകേന്ദ്രം റെക്ടർ ഫാ. ജോസ് പുന്നോലിപറമ്പിൽ, സിസ്റ്റർ ഉഷ, ഇ.എഫ്. ആൻറണി, ബോബ് എലുവത്തിങ്കൽ, ലിജോ തോമസ്, ഷാജു ആേൻറാ, സി.ജി. ജെയ്സൺ, സി.കെ. ജോസ്, പിയൂസ് ചിറ്റിലപ്പിള്ളി, സാബു എം. വർഗീസ്, ജോജി സണ്ണി, സി.ടി. സെബാസ്റ്റ്യൻ, ഒ.ജെ. ജസ്റ്റിൻ, വർഗീസ് നീലങ്കാവിൽ, പി.ഐ. ലാസർ, സി.ജെ. ജോഫി, ലിബിൻ ചെമ്മണൂർ, ഈശാദാസ്, െഫ്രഡി തോമസ്, പി.ജെ. ആൻറണി, ജസ്റ്റിൻ ബാബു, സി.ഡി. ലോറൻസ്, സി.എൽ. ജേക്കബ്, ലിറ്റി ജേക്കബ്, ബീന ബാബു, സി.ഡി. ഫ്രാൻസീസ്, സിജി ഡേവീസ്, സുബാഷ് എലുവത്തിങ്കൽ, പി.വി. ജോഷി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story