Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിമത...

വിമത കൗൺസിലർമാർക്കെതിരെ കടുത്ത നീക്കത്തിന്​ കോൺഗ്രസ് നേതൃത്വം

text_fields
bookmark_border
കുന്നംകുളം: നഗരസഭയിലെ വിമത കോൺഗ്രസ് കൗൺസിലർമാർക്കെതിരെ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകാൻ കെ.പി.സി.സിയുടെ നിർദേശം. നിലവിലുള്ള ആറ്അംഗങ്ങൾക്കെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. കെ.പി.സിസി തീരുമാനം അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ രണ്ടിന് ശേഷം പാർട്ടിയിൽനിന്ന് പുറത്താക്കാനാണ് നീക്കം. സ്ഥിരംസമിതി അധ്യക്ഷ പദവികളും രാജിവെക്കണമെന്നാണ് കെ.പി.സി.സി നിർേദശം. സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷാജി ആലിക്കൽ, സുമ ഗംഗാധരൻ, മിഷ സെബാസ്റ്റ്യൻ, കൗൺസിലർമാരായ കെ.കെ. ആനന്ദൻ, ഇന്ദിര, നിഷ ജയേഷ് എന്നിവർക്കാണ് രേഖാമൂലം മുന്നറിയിപ്പ് നൽകിയത്. കോൺഗ്രസ് നേതൃത്വം കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നറിഞ്ഞതോടെ രാജിവെക്കില്ലെന്ന നിലപാടിലാണ് വിമത വിഭാഗം. ശനിയാഴ്ച നടക്കുന്ന യോഗത്തിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ഷാജി ആലിക്കൽ അറിയിച്ചു. ബി.ജെ.പിയുടെ വോട്ട് തേടിയാണ് സ്ഥിരം സമിതികളിലേക്ക് ഈ അംഗങ്ങൾ െതരഞ്ഞെടുക്കപ്പെട്ടതെന്നാണ് ഔദ്യോഗിക കോൺഗ്രസി​െൻറ ആരോപണം. നഗരസഭയിൽ 10 കോൺഗ്രസ് അംഗങ്ങളാണ് ഉള്ളത്. അതിൽ നാല് കൗൺസിലർമാർ ഔദ്യോഗികപക്ഷത്താണ്. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിന് ശേഷം രണ്ടുതവണ കെ.പി.സി.സി സെക്രട്ടറി വേണുഗോപാലി​െൻറ നേതൃത്വത്തിൽ ഇരുവിഭാഗവുമായി ചർച്ച നടത്തിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് നടന്ന ചർച്ചയിൽ മാർച്ച് അഞ്ചിനകം കെ.പി.സി.സി തീരുമാനം അറിയിക്കാമെന്ന് പറഞ്ഞിരുന്നു. വ്യക്തമായ മറുപടി ലഭിക്കാതിരുന്നതോടെ വിമത വിഭാഗം നഗരസഭ തല പ്രവർത്തകയോഗം 17ന് നടക്കുമെന്ന് പ്രഖ്യാപിച്ചു. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തോട് വിഘടിച്ച് നിൽക്കുന്ന എല്ലാവരെയും ഒന്നിച്ചുനിർത്താനായിരുന്നു വിമത വിഭാഗത്തി​െൻറ ശ്രമം. ബി.ജെ.പി അംഗങ്ങളുടെ സഹായം തേടാതെയാണ് സ്ഥിരംസമിതിയിൽ എത്തിയതെന്നാണ് വിമത വിഭാഗം കോൺഗ്രസ് അംഗങ്ങളുടെ വിശദീകരണം. എന്നിരുന്നാലും കെ.പി.സി.സി നിർദേശം അംഗീകരിക്കാമെന്നായിരുന്നു വിമത വിഭാഗം പറഞ്ഞിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story