Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightന്യൂനമർദം: മത്സ്യബന്ധന ...

ന്യൂനമർദം: മത്സ്യബന്ധന യാനങ്ങൾ കടലിലിറങ്ങിയില്ല

text_fields
bookmark_border
അഴീക്കോട്: കടലിൽ ന്യൂനമർദം രൂപം കൊണ്ടതിനെ തുടർന്ന് ജാഗ്രത നിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ അഴീക്കോട്, മുനമ്പം, പള്ളിപ്പുറം, മാല്യങ്കര മേഖലകളിൽ നിന്നുള്ള മത്സ്യബന്ധന യാനങ്ങളൊന്നും കടലിലിറങ്ങിയില്ല. ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പിനെ തുടർന്ന് മുനമ്പം ഹാർബറിൽ അപായസൂചന ഉയർത്തി. മത്സ്യബന്ധന യാനങ്ങൾ കടലിൽ പോകുന്നത് വിലക്കി തീരദേശ പൊലീസ് തിങ്കളാഴ്ച മുതൽ കടലിലും കായലിലും ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പുറപ്പെട്ട ബോട്ടുകളെ തിരിച്ചുവിളിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതായി തീരദേശ പൊലീസ് പറഞ്ഞു. മത്സ്യവകുപ്പും മുൻകരുതൽ നടപടികളുമായി രംഗത്തുണ്ട്. ചൊവ്വാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളങ്ങളെ അധികൃതർ തിരിച്ചയച്ചു. യാനങ്ങൾ കടന്നുപോകാതിരിക്കാൻ മത്സ്യ വകുപ്പി​െൻറ സുരക്ഷ ബോട്ട് നിരീക്ഷണവുമായി അഴിമുഖത്ത് നിലയുറപ്പിച്ചിരുന്നു. കടലോര ജാഗ്രതസമിതി അംഗങ്ങളുടെ സഹകരണത്തോടെയാണ് മുൻകരുതൽ നടപടികൾ. പ്രകൃതിക്ഷോഭം ഉൾപ്പെടെ അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് സജ്ജരായിരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി തഹസിൽദാർ ജെസി സേവ്യർ 'മാധ്യമ'ത്തോടു പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story