Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാര്‍ഥികളുടെ ജീവന് ...

വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയായി സ്കൂൾ വളപ്പിലെ ട്രാന്‍സ്‌ഫോര്‍മര്‍

text_fields
bookmark_border
ചാലക്കുടി: സ്‌കൂള്‍ വളപ്പില്‍ വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയാകുംവിധം സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റണമെന്ന് ആവശ്യം. കൊരട്ടിയിലെ എം.എ.എം.എച്ച്.എസ്.എസ് സ്‌കൂള്‍ വളപ്പിലാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്. ചില വ്യക്തികള്‍ സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിലേക്ക് വൈദ്യുതി കൊണ്ടുപോകാന്‍ സ്‌കൂള്‍ മാനേജറുമായി ഉണ്ടാക്കിയ ധാരണയിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ നടന്നുപോകുന്നിടത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. സ്‌കൂള്‍ മാനേജ്‌മ​െൻറ് എത്രയുംവേഗം ഇത് മറ്റെവിടെയെങ്കിലും മാറ്റിസ്ഥാപിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കൊരട്ടിയില്‍ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമാണിത്. കൊരട്ടി ഫൊറോനപള്ളിയുടെ കീഴിലുള്ള വിദ്യാലയമാണ്. അവിടത്തെ വികാരിയാണ് സ്‌കൂള്‍ മാനേജർ. നാട്ടുകാര്‍ ട്രാന്‍സ്‌ഫോര്‍മറി​െൻറ അപകടാവസ്ഥ അറിയിച്ചിട്ടും അത് മാറ്റിസ്ഥാപിക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല. സ്‌കൂള്‍ പ്രധാനാധ്യാപകരും മറ്റ് അധ്യാപകരും ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ ഇതിനെതിരെ ഒരു നിലപാടും സ്വീകരിക്കാതെ നിസ്സഹായരായി നില്‍ക്കുകയാണ്. നാട്ടുകാര്‍ ഇതിനെതിരെ പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എത്രയുംവേഗം സ്‌കൂള്‍ മധ്യത്തില്‍നിന്ന് ട്രാന്‍സ്‌ഫോര്‍മര്‍ എടുത്തുമാറ്റിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ പ്രസിഡൻറ് സുകുമാരന്‍ പാലപ്പിള്ളി, സെക്രട്ടറി സുരേഷ് ചെമ്മനാടന്‍, ഗിരീഷ് കളരിക്കല്‍, സിബി വട്ടളായി, വേലായുധന്‍ കൊരട്ടി, കെ.സി. വേലായുധന്‍ എന്നിവര്‍ അറിയിച്ചു. ജപ്തി ഭീഷണി: യുവതി െട്രയിനിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു ചാലക്കുടി: വായ്പ തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണിയിലായ യുവതി തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഡ്രൈവറുടെ സമയോചിതമായ പ്രവര്‍ത്തനത്തിലൂടെ യുവതി രക്ഷപ്പെടുകയായിരുന്നു. ചാലക്കുടി െറയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് കുറ്റിച്ചിറ പുളിങ്കര സ്വദേശിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ജില്ല സഹകരണബാങ്കിലെ കടബാധ്യതയെ തുടര്‍ന്ന് ജപ്തി ഭീഷണിയെ തുടര്‍ന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ആരോപണം. ജില്ല സഹകരണ ബാങ്കി​െൻറ ചാലക്കുടി ശാഖയില്‍ ഇവരുടെ വായ്പ തിരിച്ചടക്കാനാവാതെ കുടിശ്ശികയായതിനെ തുടര്‍ന്ന് മാനേജര്‍ നിയമനടപടിക്ക് ഒരുങ്ങിയതോടെ തൃശൂരിലെ ഹെഡ് ഓഫിസുമായി ബന്ധപ്പെടുകയായിരുന്നു യുവതി. ചാലക്കുടിയിലെ ശാഖയില്‍ ചെന്നാല്‍ കാര്യങ്ങള്‍ ശരിയാകുമെന്ന് നിര്‍ദേശിച്ച് തൃശൂരില്‍നിന്ന് പറഞ്ഞയച്ചു. രാവിലെ ചാലക്കുടി ബ്രാഞ്ചിലെത്തിയപ്പോള്‍ മാനേജര്‍ പണം അടയ്ക്കാന്‍ കര്‍ശനമായി ആവശ്യപ്പെട്ടതോടെ മനോവിഷമത്തില്‍ ബാങ്കില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് ചാലക്കുടി െറയില്‍വേ സ്റ്റേഷനില്‍ എത്തി. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ ഷണ്ടിങ് നടത്തുന്ന ഗുഡ്‌സ് തീവണ്ടിയുടെ മുന്നിലേക്ക് യുവതി ഓടിയടുക്കുന്നത് കണ്ട എൻജിന്‍ പൈലറ്റിന് പന്തിക്കേട് തോന്നി. വണ്ടി ഉടനെ നിര്‍ത്തി പൈലറ്റ് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. െറയില്‍വേ സ്റ്റേഷനിലെ ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് യുവതിയെ ട്രാക്കില്‍നിന്ന് പിടിച്ചുകൊണ്ട് പോവുകയായിരുന്നു. െറയില്‍വേ സ്റ്റേഷനില്‍ കുറച്ചുനേരം ഇരുത്തി ആശ്വസിപ്പിച്ചതിന് ശേഷമാണ് വിട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story