Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടനകൈരളി കാളിദാസ...

നടനകൈരളി കാളിദാസ നാട്യോത്സവം തുടങ്ങി

text_fields
bookmark_border
ഇരിങ്ങാലക്കുട: നടനകൈരളിയുടെ കാളിദാസ നാട്യോത്സവത്തിന് തുടക്കമായി. മൂന്നുദിവസങ്ങളിലായി നടനകൈരളി രംഗവേദിയില്‍ നടക്കുന്ന നാട്യോത്സവം വ്യാഴാഴ്ച സമാപിക്കും. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അഭിജ്ഞാനശാകുന്തളം കൂടിയാട്ടം ഒന്നാംഭാഗം അരങ്ങേറി. പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍ ദുഷ്യന്തനായി അരങ്ങിലെത്തി. സുതനായി അമ്മന്നൂര്‍ രജനീഷ് ചാക്യാർ, ശകുന്തളയായി കപില വേണു, കണ്വനായി സൂരജ് നമ്പ്യാര്‍ എന്നിവർ അരങ്ങിലെത്തി. മിഴാവിൽ കലാമണ്ഡലം കലാകാരന്മാരായ രാജീവ്, ഹരിഹരൻ, നാരായണന്‍ നമ്പ്യാർ, രവികുമാര്‍, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളം സരിത കൃഷ്ണകുമാര്‍, ചുട്ടി കലാനിലയം ഹരിദാസ് എന്നിവരുമുണ്ടായി. ബുധനാഴ്ച വൈകീട്ട് 6.30ന് വിക്രമോര്‍വശീയം കൂടിയാട്ടം അരങ്ങേറും. വേണു ജി സംവിധാനം ചെയ്ത വിക്രമോർവശീയത്തില്‍ അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ സൂത്രധാരനായും സൂരജ് നമ്പ്യാര്‍ പുരൂരവസ്സായും കപില വേണു ഉർവശിയായും അഭിനയിക്കും. 3.30ന് വാക്യത്തി​െൻറ അഭിനേയത എന്ന വിഷയത്തില്‍ കൂടിയാട്ടം കേന്ദ്രം ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ കണ്ണന്‍ പ്രഭാഷണം നടത്തും. ആട്ടക്കഥാകൃത്ത് ടി. വേണുഗോപാല്‍ അധ്യക്ഷനായിരിക്കും
Show Full Article
TAGS:LOCAL NEWS 
Next Story