Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപനമ്പിള്ളി കോളജില്‍...

പനമ്പിള്ളി കോളജില്‍ ശാസ്ത്ര കൗതുകം മിഴിതുറന്നു

text_fields
bookmark_border
ചാലക്കുടി: പനമ്പിള്ളി മെമ്മോറിയല്‍ കോളജില്‍ ശാസ്ത്രയാന്‍ വിജ്ഞാനോത്സവവും പ്രദര്‍ശനവും ആരംഭിച്ചു. സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ശാസ്ത്രത്തെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കുന്ന പ്രവണത ഒഴിവാക്കി ശരിയായ ദിശയില്‍ പൊതുജനങ്ങള്‍ക്ക് ശാസ്ത്രാവബോധം വളര്‍ത്താന്‍ ശാസ്ത്രയാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതോടനുബന്ധിച്ച് സംഘടിപ്പിച്ച വിജ്ഞാന പ്രദര്‍ശനം ചാലക്കുടി നഗരസഭ ഉപാധ്യക്ഷന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ബിജു ചിറയത്ത്, പി.ടി.എ പ്രസിഡൻറ് മിനി, പ്രിന്‍സിപ്പൽ ഡോ. വി. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ശാസ്ത്രയാന്‍ വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ക്ലാസ്മുറികളില്‍ കോളജിലെ വിവിധ വകുപ്പുകള്‍ ഒരുക്കിയ പ്രദര്‍ശനങ്ങളാണ് ശാസ്ത്രയാന്‍ വിജ്ഞാനോത്സവത്തിലെ പ്രധാന ആകര്‍ഷണം. ചാലക്കുടിയുടെ ഇന്നലെകളിലേക്കും കോളജി​െൻറ ഇന്നലെകളിലേക്കും വെളിച്ചം വീശുന്ന പ്രദര്‍ശനം നിരവധിപേരെ ആകര്‍ഷിച്ചു. ശാസ്ത്ര-ഗണിത പ്രദര്‍ശനം, സാഹിത്യപ്രദര്‍ശനം, സ്റ്റാമ്പ് പ്രദര്‍ശനം, ക്വിസ്, ഫോട്ടോ -കാര്‍ട്ടൂണ്‍ പ്രദര്‍ശനം, കേരള ചരിത്രപ്രദര്‍ശനം, ട്രാംവെയുടെ പ്രദര്‍ശനം തുടങ്ങിയവയും ശ്രദ്ധേയമായി. കൂടാതെ ഭക്ഷ്യമേള, യോഗ, കന്യാവനം, വാനനിരീക്ഷണം, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം മുതലായവയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ബുധനാഴ്ചയും പരിപാടികള്‍ തുടരും. കോളജിലെ പഠന-പഠനേതര പ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ റൂസയുടെയും കോളജ് വിദ്യാഭ്യാസവകുപ്പി​െൻറയും സഹകരണത്തോടെയാണ് ശാസ്ത്രയാന്‍ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story