Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കൽ ക്യാമ്പ് 18ന്

മെഡിക്കൽ ക്യാമ്പ് 18ന്

text_fields
bookmark_border
കയ്പമംഗലം: പെരിഞ്ഞനം ജാമിഅ മഹുമൂദിയ്യ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയുടെ സഹകരണത്തോടെ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18ന് ഒമ്പത് മണി മുതല്‍ ഒരു മണിവരെ മഹുമൂദിയ്യ ഇംഗ്ലീഷ് സ്കൂളിലാണ് ക്യാമ്പ് നടക്കുക. ഇ.ടി. ടൈസൺ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ. മൂപ്പന്‍ ഫൗണ്ടേഷന്‍ മാനേജര്‍ ലത്തീഫ് കാസിം മുഖ്യപ്രഭാഷണം നടത്തും. വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. കെ.ആര്‍. നസറുദ്ദീന്‍ ദാരിമി, അബ്ദുല്‍ റഷീദ്, സിറാജുദ്ദീന്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ മൗലവി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. സ്കൂൾ ഗണിത ലാബ് ഉദ്ഘാടനം കയ്പമംഗലം: ചെന്ത്രാപ്പിന്നി പെരുമ്പടപ്പ ഗവ. എല്‍.പി സ്കൂളില്‍ മതിലകം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ തയാറാക്കിയ പുതിയ ഗണിത ലാബിന് ഭാരതീയ ഗണിത ശാസ്ത്രജ്ഞന്‍ സംഗ്രാമമാധവ​െൻറ പേര് നല്‍കി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ബൈന പ്രദീപ്‌ ലാബി​െൻറ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപിക കെ.ഡി. സിമി അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി പരിശീലകരായ എം.സി. അമൃത, ഇ.പി. ഹരി, കെ.ആര്‍. ബബിലു, സി.കെ. ബിജോയ്‌, ബേബി എന്നിവര്‍ സംസാരിച്ചു. നിരവധി ഗണിത പഠനോപകരണങ്ങളുടെ പ്രദര്‍ശനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story