Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപതിനാലുകാരിയുടെ...

പതിനാലുകാരിയുടെ 'പട്ടിണി ജീവിതം': വീടിന്​ സ്ഥലം നൽകാമെന്ന്​ ഉറപ്പ്​

text_fields
bookmark_border
അനീഷയുടെ കുടിലിൽ വിദ്യാഭ്യാസ വകുപ്പ് അധികാരികളെത്തി കുന്നംകുളം: ശുചിമുറിയില്ലാത്തതി​െൻറ പേരിൽ അവധി ദിനങ്ങൾ ഉൾപ്പെടെ പട്ടിണി കിടക്കേണ്ടി വന്ന ഒമ്പതാം ക്ലാസുകാരി ആർ. അനീഷയുടെ ദുരിത ജീവിതത്തിന് വിരാമമാകുന്നു. നഗരസഭ പരിധിയിെല കിഴൂരിൽ മൂന്ന് സ​െൻറ് നൽകാൻ തയാറാണെന്ന് പഴഞ്ഞി പട്ടിത്തടം സ്വദേശി സുകു കുറ്റിക്കാട് നഗരസഭയെ അറിയിച്ചിട്ടുണ്ട്. അനീഷ പഠിക്കുന്ന ചിറളയം ബഥനി കോൺവ​െൻറ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ചൈതന്യ, ഡി.ഇ.ഒ എൻ.ആർ. മല്ലിക, എ.ഇ.ഒ പി. സച്ചിദാനന്ദൻ ഉൾപ്പെടെ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ തിങ്കളാഴ്ച അനീഷയുടെ വീട്ടിലെത്തി. മാർച്ച് ഒമ്പതിന് 'മാധ്യമം' പത്രത്തിലാണ് പെൺകുട്ടി ഉൾപ്പെടുന്ന കുടുംബത്തി​െൻറ ദുരിതകഥ ആദ്യം വാർത്തയായത്. ഇതോടെ മന്ത്രി കെ.ടി. ജലീൽ ഇടപെട്ടു. കലക്ടർ ഉൾെപ്പടെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story