Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടല്‍...

കടല്‍ പ്രക്ഷുബ്​ധമാകുമെന്ന മുന്നറിയിപ്പിൽ തീരമേഖല ആശങ്കയിൽ

text_fields
bookmark_border
ചാവക്കാട്: കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പിൽ തീരമേഖല ആശങ്കയിൽ. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ചൊവ്വാഴ്ചയും മുനക്കക്കടവിലെ മത്സ്യബന്ധന ബോട്ടുകളും ബ്ലാങ്ങാട് ബീച്ചിലെ ആഴക്കടൽ വഞ്ചികളും കടലിലിറക്കിയില്ല. എന്നാൽ ചേറ്റുവ ഹാർബർ കേന്ദ്രീകരിച്ചുള്ള ചില വള്ളങ്ങൾ ചൊവ്വാഴ്ച മത്സ്യബന്ധനത്തിനിറങ്ങി. സംഭവമറിഞ്ഞയുടനെ തിരിച്ചുപോകണമെന്ന മുന്നറിയിപ്പുമായി മുനക്കക്കടവ് തീരദേശ പൊലീസ് കടലില്‍ പട്രോളിങ്ങിനിറങ്ങിയിട്ടുണ്ട്. സംഭവം ഹാർബറിലെ ബോട്ടുകാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പ് എല്ലാവർക്കും ബാധകമാണെന്നിരിക്കെ ഒരു കൂട്ടർ മാത്രം മീൻ പിടിക്കാൻ പോയതിനെതിരെ അവർ ഫിഷറീസ് അധികൃതരോട് പ്രതിഷേധം അറിയിച്ചു. അതേസമയം, കോസ്റ്റൽ പൊലീസ് പരിശോധനക്കിറങ്ങിയതോടെ ഇവർ മടങ്ങിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നവരുടെ വിവരം ഫിഷറീസ് വകുപ്പ് ശേഖരിക്കുന്നുണ്ട്. കന്യാകുമാരിക്കും ശ്രീലങ്കക്കും ഇടയില്‍ തെക്കു പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമർദം ശക്തമായതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനുള്ള വിലക്ക് വ്യാഴാഴ്ച വരെയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story